മഴ കനത്തു; സംസ്ഥാനത്ത് റെയില്‍വേ ഗതാഗതം താറുമാറായി
തിരുവനന്തപുരം:(www.kvartha.com 29/05/2018) സംസ്ഥാനത്ത് കനത്ത മഴയും ഇടിയോട് കൂടിയ മിന്നലും ശക്തമായി കാറ്റും മൂലം വന്‍നാശനഷ്ടം സംഭവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയാണ്. മരിച്ചവരുടെ എണ്ണം 40 കവിഞ്ഞുവെന്നാണ് റിപോര്‍ട്ട്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.
മിന്നലേറ്റ് ഉത്തര്‍പ്രദേശില്‍ മാത്രം 10 പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഝാര്‍ഖണ്ഡില്‍ 13 പേര്‍ മരിച്ചു. നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബാരബന്‍കി, ഗോരഖ്പുര്‍, കുഷിനഗര്‍, അസംഗഡ് എന്നീ ജില്ലകളില്‍ ഇടിയും മിന്നലോടും കൂടിയ ശക്തമായ കാറ്റ് തുടരുകയാണ്. മണിക്കൂറില്‍ 50 മുതല്‍ 70 വരെ കിലോമീറ്റര്‍ വേഗതയുള്ള കാറ്റാണ് ബിഹാറില്‍ വീശുന്നത്.
ശക്തമായ മഴയിലും കാറ്റിലും പെട്ട് മരം വീണ് വൈദ്യുതലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് സംസ്ഥാനത്തും നിരവധി ട്രെയിനുകള്‍ അഞ്ചു മണിക്കൂറോളം വൈകി ഓടുന്നു. കൊല്ലം മയ്യനാട്ട് റെയില്‍വേ സ്റ്റേഷനു സമീപം തിങ്കളഴ്ച രാത്രിയാണ് മരങ്ങള്‍ കടപുഴകി വീണത്. ട്രാക്കിലെ തടസം മാറ്റിയെങ്കിലും ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനുകളെയാണ് ഇത് പ്രധാനമായും ബാധിച്ചത്. ഈ ട്രെയിനുകള്‍ വൈകിയത് മറ്റ് സര്‍വീസുകളെയും ബാധിക്കുകയായിരുന്നു.
രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ശബരി എക്‌സ്പ്രസ് 10 മണിയോടെയാണ് യാത്ര തുടങ്ങിയത്. തിരുവനന്തപുരം - മംഗളൂരു മാവേലി എക്‌സ്പ്രസും (16604) തിരുവനന്തപുരം - മംഗളൂരു എക്‌സ്പ്രസും (16347) ഏഴു മണിക്കൂറോളം വൈകിയാണ് ഓടിയത്. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് രണ്ട് മണിക്കൂറും ചെന്നൈ - ഗുരുവായൂര്‍ എക്‌സ്പ്രസ് അഞ്ചര മണിക്കൂറും നാഗര്‍കോവില്‍ - മംഗളൂരു ഏറനാട് എക്്സ്പ്രസ് മൂന്നു മണിക്കൂറും തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് രണ്ടു മണിക്കൂറും തിരുവനന്തപുരം - പാലക്കാട് അമൃത എക്‌സ്പ്രസ് അഞ്ചര മണിക്കൂറും വൈകി.

Keywords: News, Thiruvananthapuram, Kerala, Rain, Death, Train, Railway traffic has collapsed due to Heavy rain
Powered by Info News For You

Comments
Post a Comment