രാജസ്ഥാനും മധ്യപ്രദേശും ബിജെപിക്ക് നഷ്ടപ്പെടും?
ന്യൂഡെല്‍ഹി: (www.kvartha.com 25.05.2018) ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കു പരാജയമുണ്ടാകുമെന്നു എബിപി ന്യൂസ് സിഎസ്ഡിഎസ് സര്‍വേ. ഇപ്പോള്‍ തെരഞ്ഞെടുപ്പു നടന്നാല്‍ മധ്യപ്രദേശില്‍ 49 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനം വോട്ടു മാത്രമാകും ലഭിക്കുക. രാജസ്ഥാനില്‍ ഇത് യഥാക്രമം 44 ശതമാനം, 39 ശതമാനം എന്നിങ്ങനെയാണ്.
രാജസ്ഥാനില്‍ ഈ വര്‍ഷം ഉപതെരഞ്ഞെടുപ്പു നടന്ന രണ്ട് ലോക്‌സഭാ സീറ്റിലും ആറില്‍ നാലു നിയമസഭാ സീറ്റിലും കോണ്‍ഗ്രസിനായിരുന്നു ജയം. ഉപതെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്നു ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് പര്‍നാമി മാര്‍ച്ച് 16ന് രാജിവച്ചതോടെ രാജസ്ഥാനില്‍ ബിജെപി നാഥനില്ലാത്ത അവസ്ഥയിലാണ്.
മധ്യപ്രദേശില്‍ നാലാം അവസരം തേടി രംഗത്തുള്ള ശിവരാജ് സിങ് ചൗഹാനു ഭരണവിരുദ്ധ വികാരത്തില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് സര്‍വേ പറയുന്നത്. സംസ്ഥാന ഘടകത്തിന്റെ ചുമതല മുതിര്‍ന്ന നേതാവ് കമല്‍നാഥ് ഏറ്റെടുക്കുകയും പ്രചാരണചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കു നല്‍കുകയും ചെയ്തതിനൊപ്പം എസ്പി- ബിഎസ്പി സഖ്യത്തില്‍ ബിജെപിയെ നേരിടാന്‍ നടത്തുന്ന നീക്കുപോക്കുകളും കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ പൊതുവേ ഗുണകരമാകുമെന്നാണു സര്‍വേ ഫലം.

Keywords: Congress ahead of BJP in Rajasthan and Madhya Pradesh, says CSDS-Lokniti survey, New Delhi, News, Politics, Trending, Election, Congress, BJP, National.
Powered by Info News For You

Comments
Post a Comment