കണ്ണൂരില്‍ ഡ്രൈവിങ് സ്‌കൂളിന് നേരെ അക്രമം; എട്ടു വാഹനങ്ങള്‍ തകര്‍ത്തു
കണ്ണൂര്‍: (www.kvartha.com 18.05.2018) കണ്ണൂരില്‍ ഡ്രൈവിങ് സ്‌കൂളിന് നേരെ അജ്ഞാതരുടെ അക്രമം. തകര്‍ത്തത് എട്ടു വാഹനങ്ങള്‍. പിണറായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന് കണ്ണൂര്‍ ഒരുങ്ങുന്നതിനിടെയാണ് സംഭവം. തായത്തെരു റോഡിലെ യുക്തി ഡ്രൈവിങ് സ്‌കൂളിന്റെ വാഹനങ്ങളാണ് തകര്‍ത്തത്. ഡ്രൈവിങ് സ്‌കൂളിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ തല്ലിത്തകര്‍ത്ത നിലയിലാണ്.
സ്‌കൂളിനു പിന്നിലെ മൈതാനത്തു പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ അടക്കമുള്ളവ പൂര്‍ണമായും തകര്‍ന്നു. മൈതാനത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മറിച്ചിട്ട നിലയിലും ഒരു ഇരുചക്ര വാഹനം സമീപത്തെ കാട്ടില്‍ തള്ളിയ നിലയിലുമാണ്.
മൂന്ന് ഇരുചക്ര വാഹനങ്ങളിലെ പെട്രോള്‍ ടാങ്കുകളില്‍ പെയിന്റും മണലും വാരിയിട്ടു. തകര്‍ത്ത എല്ലാ വാഹനങ്ങളുടെയും ടയറുകളും കുത്തിക്കീറിയിട്ടുണ്ട്. ഓഫീസിനു പുറത്തുണ്ടായിരുന്ന മേശയും കുത്തിപ്പൊളിച്ച നിലയിലാണ്. വെള്ളിയാഴ്ച രാവിലെ ഡ്രൈവിങ് പരിശീലനത്തിന് ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് വാഹനങ്ങള്‍ തകര്‍ത്തതു കണ്ടത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Driving school attacked in Kannur, Kannur, News, attack, Police, Case, Probe, Vehicles, Kerala.
Powered by Info News For You

Comments
Post a Comment