പാക്കിസ്താന്‍ സ്ഥാപകന്‍ മുഹമ്മദലി ജിന്ന മഹാപുരുഷന്‍; വിവാദ പ്രസ്താവനയുമായി ബി ജെ പി മന്ത്രി രാം പ്രസാദ് മൗര്യ

അഗര്‍ത്തല: (www.kvartha.com 02.05.2018) വീണ്ടും വിവാദപ്രസ്താവനയുമായി ബി ജെ പി മന്ത്രി രംഗത്ത്. പാക്കിസ്ഥാന്‍ സ്ഥാപകനായ മുഹമ്മദലി ജിന്ന മഹാപുരുഷനാണെന്നാണ് ത്രിപുര ബി ജെ പി രാം പ്രസാദ് മൗര്യ പറഞ്ഞത്. പാക്കിസ്ഥാന്‍ രൂപീകരിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചയാളാണു ജിന്നയെന്നും അദ്ദേഹത്തിനെ വിമര്‍ശിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മസാല വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ബി ജെ പി മന്ത്രിയുടെ വിവാദ പ്രസ്താവന. അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ ബി ജെ പി എം പി സതീഷ് ഗൗതം പ്രതിഷേധിച്ചതിനെതിരെ പ്രതികരിച്ചുകൊണ്ടാണ് മൗര്യ ജിന്നയെ മഹാപുരഷനെന്ന് പറഞ്ഞത്.

National, News, BJP, Minister, statement, Controversy, Controversial Statements, Politics, Mohammad Ali Jinnah was a ‘great leader’: BJP Minister

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, BJP, Minister, statement, Controversy, Controversial Statements, Politics, Mohammad Ali Jinnah was a ‘great leader’: BJP Minister


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?