കര്‍ണാടകയും ബിജെപി തൂത്തുവാരും: മൂന്നു വര്‍ഷത്തിനുള്ളില്‍ കേരളം ത്രിപുരയാകും: കെ സുരേന്ദ്രന്‍
തിരുവനന്തപുരം (www.evisionnews.co): രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് നടന്ന കര്‍ണാടകയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. അടുത്ത ലക്ഷ്യം കേരളമാണെന്നും കേരളം ത്രിപുരയാകാന്‍ കേവലം മൂന്നു വര്‍ഷത്തെ കാത്തിരിപ്പ് മാത്രമാണെന്നും സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ. സുരേന്ദ്രന്റെ പ്രതികരണം.
കര്‍ണാടകയിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. ആറു മാസം മുമ്പത്തെ അവസ്ഥയല്ല ഇപ്പോള്‍. കൂടിപ്പോയാല്‍ അറുപത് സീറ്റാണ് ആറുമാസം മുമ്പ് ബിജെപിക്ക് പ്രവചിച്ചിരുന്നത്. കോണ്‍ഗ്രസിന് കേവലഭൂരിപക്ഷവും പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍ ഫലം വരുമ്പോള്‍ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പാണ്. സുരേന്ദ്രന്‍ അവകാശപ്പെടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആറുമാസം മുന്‍പ് എല്ലാവരും പ്രവചിച്ചത് ബി.ജെ.പിക്ക് കൂടിപ്പോയാല്‍ അറുപത്. കോണ്‍ഗ്രസിന് കേവലഭൂരിപക്ഷവും. ഫലംവരുമ്പോള്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ഉറപ്പ്. മോദി തരംഗം ഉത്തരേന്ത്യയില്‍ മാത്രമല്ല തെക്കും സാധ്യമാണെന്ന് കര്‍ണ്ണാടക തെളിയിക്കും. അടുത്ത ലക്ഷ്യം കേരളം. കേരളം ത്രിപുരയാവാന്‍ കേവലം മൂന്നുവര്‍ഷത്തെ കാത്തിരിപ്പുമാത്രം.
പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് സംസ്ഥാനം ആരു ഭരിക്കുമെന്ന് തീരുമാനിക്കുന്നത് ജെഡിഎസ് ആയിരിക്കും. അഞ്ച് എക്‌സിറ്റ് പോളുകള്‍ ബിജെപിക്കും നാലെണ്ണം കോണ്‍ഗ്രസിനുമാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. എങ്കിലും തൂക്കുസഭയ്ക്കാണ് സാധ്യതയെന്നാണ് ഭൂരിപക്ഷം ഫലങ്ങളും സൂചിപ്പിക്കുന്നത്.
Powered by Info News For You
Comments
Post a Comment