കര്‍ണാടക തെരഞ്ഞെടുപ്പ്: ഒരു കോണ്‍ഗ്രസ് എം എല്‍ എ മറുകണ്ടം ചാടി
ബെംഗളൂരു: (www.kvartha.com 17.05.2018) രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ ബിജെപി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചരട് വലിക്കുന്നതിനിടെ ഒരു കോണ്‍ഗ്രസ് എം എല്‍ എ മറുകണ്ടം ചാടി. വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങാണ് കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് മാറിയത്. ഇതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 77 ആയി.
അതേസമയം തങ്ങളുടെ ഒരു എംഎല്‍എയെ ബിജെപി ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്ന പരാതിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ആനന്ദ് സിങിനെ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായി ജെഡിഎസ് നേതാവ് കുമാരസ്വാമി ആരോപിച്ചു. ബിജെപിക്ക് പിന്തുണ നല്‍കിയില്ലെങ്കില്‍ തന്റെ കാര്യം പോക്കാണെന്ന് ആനന്ദ് സിങ് മറ്റൊരു എംഎല്‍എയോട് പറഞ്ഞതായും കുമാരസ്വാമി അറിയിച്ചു.
ആനന്ദ് സിങ് ബിജെപി പക്ഷത്തേക്ക് പോയതായി കോണ്‍ഗ്രസ് നേതാവ് ഡി കെ സുരേഷും സ്ഥിരീകരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയനഗറില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ആനന്ദ് സിങ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസിലെത്തിയത്. റെഡ്ഡി സഹോദരന്മാരുടെ അടുത്ത സുഹൃത്തായ ആനന്ദ് സിങ് ടിപ്പു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപിയുമായി അകന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bangalore, National, News, BJP, Congress, MLA, Threatened, Politics, BJP threatened Cong MLA Anand Singh with ED case, alleges Kumaraswamy.

Powered by Info News For You

Comments
Post a Comment