കെ എസ് ഇ ബിയുടെ അനാസ്ഥ; പൊട്ടി വീണ മെയിന്‍ എച്ച് ടി ലൈന്‍ നന്നാക്കിയില്ല, സ്ത്രീക്ക് ഷോക്കേറ്റ് ഗുരുതരം

മഞ്ചേശ്വരം: (www.kasargodvartha.com 28.05.2018) കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കടമ്പാറില്‍ പൊട്ടി വീണ മെയിന്‍ എച്ച് ടി ലൈനില്‍ നിന്നും ഷോക്കേറ്റ് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. കടമ്പാറിലെ ബാബുവിന്റെ ഭാര്യ ജാനകിക്കാണ് ഷോക്കേറ്റത്. ഗുരുതര പരിക്കുകളോടെ ജാനകിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കര്‍ണാടകയില്‍ നിന്ന് വൈദ്യുതി വിതരണം ചെയ്യുന്ന മെയിന്‍ സപ്ലൈ കമ്പിയില്‍ നിന്നുമാണ് ഷോക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് കമ്പി പൊട്ടിവീണത്. ഇത് നന്നാക്കാത്തതിനാല്‍ നടന്നുപോവുകയായിരുന്ന ജാനകിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജാനകി ഇപ്പോള്‍ അബോധാനസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. നിരവധി പേര്‍ കടന്നു പോകുന്ന സ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Shock, hospital, Injured, Lady injured after shocked from HT Line
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?