തമിഴ്‌നാട്ടില്‍നിന്നു നീറ്റ് പരീക്ഷയെഴുതാനെത്തിവര്‍ക്ക് സഹായങ്ങള്‍ നല്‍കിയതിന് മുഖ്യമന്ത്രിക്ക് അഭിനന്ദന പ്രവാഹം
തിരുവനന്തപുരം: (www.kvartha.com 07.05.2018) തമിഴ്‌നാട്ടില്‍നിന്നു നീറ്റ് പരീക്ഷയെഴുതാനെത്തിവര്‍ക്ക് കേരളത്തില്‍ എല്ലാവിധ സഹായങ്ങളും നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദന പ്രവാഹം. വാട്‌സാപ് സന്ദേശങ്ങളിലൂടെയും മൊബൈല്‍ എസ്എംഎസുകളിലൂടെയുമാണു സംസ്ഥാനത്തുനിന്നു പരീക്ഷയെഴുതിപോയ വിദ്യാര്‍ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്കു നന്ദി അറിയിക്കുന്നത്.
മേയ് ആറ് നടന്ന നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് സംസ്ഥാനത്തെ പ്രധാന റെയില്‍വെ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും സഹായ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thanks message to CM Pinarayi Vijayan, Thiruvananthapuram, Health, Education, Examination, Message, Chief Minister, Pinarayi vijayan, News, Kerala.

എറണാകുളം ജില്ലയിലാണ് പുറത്തുനിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാനെത്തിയത്. ഇവിടങ്ങളിലെ ഹെല്‍പ് ഡെസ്‌കുകളില്‍നിന്നു ലഭിച്ച നമ്പരുകളിലേക്കാണു മുഖ്യമന്ത്രിക്കു നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ പ്രവഹിക്കുന്നത്.
തമിഴ്‌നാട്ടില്‍നിന്ന് അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്കു കേരളം, കര്‍ണാടക, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണു പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നു സിപിഎം തമിഴ്‌നാട് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, പിണറായിയോടു ഫോണിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.
തമിഴ്‌നാട്ടില്‍നിന്ന് അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്കു കേരളം, കര്‍ണാടക, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലാണു പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നു സിപിഎം തമിഴ്‌നാട് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, പിണറായിയോടു ഫോണിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thanks message to CM Pinarayi Vijayan, Thiruvananthapuram, Health, Education, Examination, Message, Chief Minister, Pinarayi vijayan, News, Kerala.
Powered by Info News For You

Comments
Post a Comment