അമ്പതുകാരന്റെ ലൈംഗീകപീഡനത്തിനിരയായ ഒമ്പത് വയസുകാരിയുടെ രക്ഷാകര്‍ത്തിത്വം ഏറ്റെടുത്ത് ആന്ധ്ര മുഖ്യന്‍ ചന്ദ്രബാബു നായിഡു; കുട്ടിയുടെ എല്ലാ ചിലവുകളും വ്യക്തിപരമായി വഹിക്കുമെന്നും നായിഡു
ഹൈദരാബാദ്: (www.kvartha.com 06.05.2018) ലൈംഗീക പീഡനത്തിനിരയായ ഒമ്പത് വയസുകാരിയുടെ രക്ഷാകര്‍ത്തിത്വം ഏറ്റെടുത്ത് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കുട്ടിയുടെ വിദ്യാഭ്യാസ ചിലവുകള്‍ താന്‍ വ്യക്തിപരമായി ഏറ്റെടുക്കുമെന്നും നായിഡു പറഞ്ഞു. ഗുണ്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയ ശേഷമായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പ്രസ്താവന.
ഗുണ്ടൂരിലെ മികച്ച സ്‌കൂള്‍ ഏതാണെന്ന് അന്വേഷിച്ച് പറയാന്‍ ജില്ല കളക്ടറോട് ആവശ്യപ്പെട്ടതായും നായിഡു പറഞ്ഞു. ലൈംഗീക പീഡകരെ പരസ്യമായി തൂക്കികൊല്ലണമെന്നും നായിഡു ആവശ്യപ്പെട്ടു.
ഗുണ്ടൂരില്‍ ഒമ്പത് വയസുകാരിയെ അമ്പതുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചത് വന്‍ വിവാദമായിരുന്നു. എന്നാല്‍ പിന്നീട് പ്രതി തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയ 15 ലക്ഷം രൂപ കൂടാതെ അഞ്ച് ലക്ഷം രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തുമെന്നും നായിഡു അറിയിച്ചു. കൃഷി ചെയ്യാനായി കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ രണ്ട് ഏക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ട്.
ലൈംഗീക പീഡകരുടെ മനസില്‍ ഭയമുണ്ടാക്കുന്ന ശിക്ഷാവിധികളാണ് നടപ്പിലാക്കേണ്ടതെന്ന് നായിഡു പറഞ്ഞു. ഒരു അഭിഭാഷകരും അവര്‍ക്ക് വേണ്ടി കേസ് വാദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The state government has already announced Rs 5 lakh compensation to the family of the victim. Naidu on Saturday announced that another Rs 5 lakh would be made fixed deposit in the girl's name.
Keywords: National, Abuse, Girl

Powered by Info News For You

Comments
Post a Comment