ബി ജെ പി സംസ്ഥാന അധ്യക്ഷ പദവിയില്‍ ആരെന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുന്നു; കുമ്മനത്തിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച്ച

ഐസ്വാള്‍: (www.kvartha.com 28.05.2018) ബി ജെ പി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ ചൊവ്വാഴ്ച്ച മിസോറം ഗവര്‍ണറായി സ്ഥാനമേല്‍ക്കും. ചൊവ്വാഴ്ച്ച രാവിലെ 11.15നാണ് സത്യപ്രതിജ്ഞ. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ തിങ്കളാഴ്ച്ചയാണ് സ്ഥാനമൊഴിയുന്നത്.

അതേസമയം ബി ജെ പി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്ന് നീക്കിയതില്‍ കുമ്മനം നേരത്തെ കേന്ദ്രനേതൃത്വത്തോട് അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് കുമ്മനം ഗവര്‍ണര്‍ പദവി സ്വീകരിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

National, News, Kummanam Rajasekharan, Governor, Politics, State President, BJP, Kerala, Kummanam to take oath as mizoram governor tuesday

കേരളത്തില്‍ കുമ്മനത്തിന് പകരം ശക്തനായ ഒരു നേതാവിനെ അധ്യക്ഷപദവിയിലെത്തിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. അതിനിടയില്‍ പലപേരുകളും അധ്യക്ഷ പദവി സ്ഥാനത്തേക്ക് മാറിമാറി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കെ സുരേന്ദ്രന്‍, കെ പി ശ്രീശന്‍, എം ടി രമേശ് എന്നിവര്‍ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നിലവില്‍ നേതൃപദവികളിലൊന്നുമില്ലാത്ത പുതുമുഖത്തിന് നറുക്ക് വീഴാനും സാധ്യതയുണ്ട്. അധ്യക്ഷനാരെന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Kummanam Rajasekharan, Governor, Politics, State President, BJP, Kerala, Kummanam to take oath as mizoram governor tuesday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?