നിയമസഭയിലേക്ക് പോകാന്‍ കാളവണ്ടി പാസ് തേടി യുപി എംഎല്‍എ
ലഖ്‌നൗ:(www.kvartha.com 26/05/2018) നിയമസഭയിലേക്ക് പോകാന്‍ കാളവണ്ടി പാസ് തേടി യുപി എംഎല്‍എ. ദിനംപ്രതി ഇന്ധന വില വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നിയമസഭാംഗമായ ദീപക് സിംഗ് ആണ് നിയമസഭയിലേക്ക് കാളവണ്ടിയില്‍ വരാന്‍ പ്രവേശന പാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് കത്ത് നല്‍കിയത്.
'പെട്രോള്‍, ഡീസല്‍ വില വര്‍ധന നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ ഈ വര്‍ഷം മുഴുവന്‍ നിയമസഭാ വളപ്പില്‍ പ്രവേശിപ്പിക്കാന്‍ കാളവണ്ടിക്ക് പ്രവേശന പാസ് അനുവദിച്ചു തരുവാന്‍ താങ്കളോട് അപേക്ഷിക്കുന്നു. എനിക്കും മറ്റ് അംഗങ്ങള്‍ക്കും യാത്ര ചെയ്യുന്നതിനായി അത് ഉപയോഗിക്കാന്‍ സാധിക്കും.' വിധാന്‍ പരിഷത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെഴുതിയ കത്തില്‍ ദീപക് സിങ് ചൂണ്ടിക്കാട്ടുന്നു.
അഴിമതിക്കു കടിഞ്ഞാണിടുന്നതിലും ഇന്ധനവില വര്‍ധന നിയന്ത്രിക്കുന്നതിലും പരാജയപ്പെട്ട മോദി സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി മെയ് 26 വഞ്ചനാ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Lucknow, National, MLA, Petrol, Diesel, UP: As fuel prices rise, Congress MLC seeks permit to enter Vidhan Parishad on bullock cart

Powered by Info News For You

Comments
Post a Comment