മന്ത്രി ബാലന്റെ വാഹനത്തിന്റെ അനധികൃത പാര്‍ക്കിങ് ചോദ്യം ചെയ്ത റെയില്‍വെ തൊഴിലാളികള്‍ക്ക് പോലീസിന്റെ പീഡനം

പാലക്കാട്:(www.kvartha.com 09/05/2018) മന്ത്രിയുടെ പേരില്‍ റെയില്‍വെ എഞ്ചിനിയറീംഗ് ബി ആര്‍ ഐ സ്റ്റാഫുകള്‍ക്ക് പോലീസിന്റെ പീഡനം. റെയില്‍വെയുടെ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തത് ചൂണ്ടിക്കാട്ടിയ തൊഴിലാളികളാണ് മന്ത്രി എ കെ ബാലന്റെ ഡ്രൈവര്‍ നല്‍കിയ പരാതി മൂലം വെട്ടിലായത്. ഇക്കഴിഞ്ഞ 28ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആര്‍ എം എസ്, വികലാംഗര്‍, പാഴ്സല്‍ എന്നിവ പോകുന്ന ട്രോളിംഗ് പാത്തിലായിരുന്നു മന്ത്രിയുടെ കാര്‍ നിര്‍ത്തിയിട്ടത്. ഇതില്‍ മന്ത്രിയോ, ഗണ്‍മാനോ ഉണ്ടായിരുന്നുമില്ല.

റെയില്‍വെയുടെ ഈ പാതയില്‍ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അംഗീകാരവും ഇല്ലായിരുന്നു. ആദ്യം നിര്‍ത്തിയിട്ടപ്പോള്‍ വാഹനം മാറ്റണമെന്ന് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ മാറ്റുകയും ചെയ്തു. ഇതിനുശേഷവും ഇവിടെ വാഹനം നിര്‍ത്തിയിട്ടപ്പോഴാണ് തൊഴിലാളികളായ 14 പേര്‍ രംഗത്തെത്തിയത്. ഇതോടെ പോലീസും സ്ഥലത്തെത്തി. സംഭവം ഒത്തുതീര്‍പ്പാക്കി രംഗം ശാന്തമാക്കുകയായിരുന്നു.

News, Palakkad, Kerala, Minister, Police, Complaint,Police harassed the railway workers who questioned the unauthorized parking of the Minister Balan's vehicle


എന്നാല്‍ ഇതിനു പിന്നാലെ തൊഴിലാളികള്‍ മാര്‍ഗതടസം ഉണ്ടാക്കിയെന്ന് ആരോപിച്ച് മന്ത്രിയുടെ ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ഈ കുടുംബങ്ങളില്‍ പോലീസ് കയറിയിറങ്ങുകയാണ്. നിരപരാധികളായ കുടുംബങ്ങളെ പോലീസ് വേട്ടയാടുകയാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Palakkad, Kerala, Minister, Police, Complaint,Police harassed the railway workers who questioned the unauthorized parking of the Minister Balan's vehicle


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?