വിധാന്‍ സൗധയ്ക്ക് മുന്നിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിയില്‍ റിസോര്‍ട്ടില്‍ ഒളിപ്പിച്ച എംഎല്‍എമാരും
ബംഗളൂരു: (www.kvartha.com 17.05.2018) കേവല ഭൂരപക്ഷം ഇല്ലാതിരുന്നിട്ടും കര്‍ണാടകയില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ വിധാന്‍ സൗധയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോഖ്‌ലോട്ട്, സിദ്ധരാമയ്യ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്.
വിധാന്‍ സൗധയ്ക്ക് മുന്നിലുള്ള ഗാന്ധിപ്രതിമയക്ക് ചുവട്ടിലാണ് പ്രതിഷേധം . പ്രമുഖ നേതാക്കള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിലെ 78 എംഎല്‍എമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിന് പിന്നാലെ ജെഡിഎസിന്റെ 38 എംഎല്‍എമാരും വൈകാതെ തന്നെ പ്രതിഷേധത്തില്‍ പങ്കെടുക്കുവാന്‍ എത്തുമെന്നാണ് അറിയുന്നത്. എന്നാല്‍, പ്രതിഷേധം എത്ര നേരം നീണ്ടുനില്‍ക്കുമെന്ന കാര്യം വ്യക്തമല്ല.
അതിനിടെ ബിജെപി ഹൈജാക്ക് ചെയ്യുമോ എന്ന് ഭയന്ന് റിസോര്‍ട്ടില്‍ ഒളിപ്പിച്ച എംഎല്‍എമാരും വിധാന്‍ സൗധയ്ക്ക് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തി. ഗവര്‍ണര്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ യെദ്യൂരപ്പയെ വിളിച്ചുവെന്ന് പറഞ്ഞുള്ള പ്രതിഷേധമാണ് സഭയ്ക്ക് പുറത്ത് നടന്നത്.

Keywords: Congress Protests Outside Vidhan Soudha, JD(S) to Join in Soon, Bangalore, Karnataka, Election, Politics, Protest, Congress, BJP, Trending, National.
Powered by Info News For You

Comments
Post a Comment