അമേരിക്കയെ ഞെട്ടിച്ച് സ്‌കൂളില്‍ വെടിവെപ്പ്; എട്ട് പേര്‍ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍: (www.kasargodvartha.com 18.05.2018) അമേരിക്കയെ ഞെട്ടിച്ച് സ്‌കൂളില്‍ വെടിവെപ്പ്. എട്ട് പേര്‍ കൊല്ലപ്പെട്ടു. ടെക്‌സാസിലെ സാന്റ ഫേ ഹൈസ്‌കൂളിലാണ് വെടിവെപ്പ് നടന്നത്. സൗത്ത് ഹൂസ്റ്റണില്‍ നിന്ന് 65 കിലോ മീറ്റര്‍ അകലെയുള്ള സ്‌കൂളിലാണ് സംഭവം. വെടിവെപ്പ് നടത്തിയയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയാണോ വെടിവെപ്പ് നടത്തിയതെന്ന് വ്യക്തമല്ല.
രാവിലെ ക്ലാസ് തുടങ്ങിയ ഉടന്‍ പ്രാദേശിക സമയം എട്ട് മണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ അക്രമി ആര്‍ട്ട് ക്ലാസിലെത്തി വെടിവെക്കുകയായിരുന്നുവെന്ന് ദൃസാക്ഷികളായ വിദ്യാര്‍ഥികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം, അക്രമിക്ക് പരിക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വെടിവയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രതികരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഫ്‌ലോറിഡയിലെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

Keywords: World, America, News, Death, Murder, Students, school, 8 Killed In Shooting At High School In Texas, Gunman Arrested
Powered by Info News For You

Comments
Post a Comment