ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങി; ആക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്ക്

മുഴക്കുന്ന്: (www.kvartha.com 19.05.2018) കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരപരിക്ക്. ജനവാസ കേന്ദ്രത്തിലാണ് കാട്ടാന ഇറങ്ങിയത്. കാക്കയങ്ങാട് മുഴക്കുന്ന് വട്ടപ്പൊയില്‍ കൂളിക്കുന്നിലെ വിനോദി(45)നെയാണ് കാട്ടാന ആക്രമിച്ചത്.

പുലര്‍ച്ചെ 5.15 മണിയോടെയാണ് വിനോദിന് നേരെ കാട്ടാനക്കുട്ടത്തിന്റെ ആക്രണമുണ്ടായത്. ബന്ധുവിനെ എയര്‍പോര്‍ട്ടിലാക്കി ബൈക്കില്‍ തിരിച്ചു വരികയായിരുന്നു വിനോദ്. വട്ടപ്പൊയിലില്‍ വീട്ടിനടുത്ത് വെച്ചാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്. ബൈക്ക് ചവിട്ടി തെറിപ്പിച്ച കാട്ടാനക്കൂട്ടം വിനോദിനെ അരയ്ക്കു താഴെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

തുടയെല്ലും നട്ടെല്ലും ഒടിഞ്ഞു തൂങ്ങി ഗുരുതര പരിക്കേറ്റ വിനോദിന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാരും മുഴക്കുന്ന് എസ്‌ഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് ആശുപത്രിയിലെത്തിച്ചത്. കണ്ണൂര്‍ എകെജി സഹകരണ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവാവ് അപകടനില തരണം ചെയ്തിട്ടില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Elephant attack, Wild Elephants, Youth, hospital, Admitted, Elephant attack; Youth hospitalized. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?