വാട്ട്‌സ്ആപ്പ് സി ഇ ഒ സ്ഥാനത്തേക്ക് ഇന്ത്യക്കാരന്‍; ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ വാട്ട്‌സ്ആപ്പിനും ഇന്ത്യന്‍ അമരക്കാരന്‍

കാലിഫോര്‍ണിയ: (www.kvartha.com 05.05.2018) മൈക്രോ സോഫ്റ്റ് സി ഇ ഒ ആയി സത്യ നടേലയും ഗൂഗിള്‍ സി ഇ ഒയും ആയി സുന്ദര്‍ പിച്ചൈയും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വാട്ട്‌സപ്പിന്റെയും അമരത്തേക്ക് ഇന്ത്യാക്കാരനെത്തുന്നു.വാട്ട്‌സ്ആപ്പിലെ സീനിയര്‍ എക്‌സിക്യൂട്ടീവായ നീരജ് അറോറയാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ സി ഇ ഒ ആയി പരിഗണിക്കപ്പെടുന്നത് എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പ് സി ഇ ഒയും സ്ഥാപക അംഗവുമായിരുന്ന ജാന്‍ കും സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നീരജിന്റെ പേര് സ്ഥാനത്തേക്ക് ഉയര്‍ന്ന് വരുന്നത്.

2000 ത്തില്‍ ന്യൂ ഡല്‍ഹി ഐ ഐ ടിയില്‍ നിന്നും ബിരുദം നേടിയ നീരജ് അറോറ, 2006 ല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും എം ബി എ കരസ്ഥമാക്കി. 2007 മുതല്‍ 2011 വരെ ഗൂഗിളില്‍ ജോലി ചെയ്ത നീരജ് പേ ടി എമ്മിന്റെ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

World, America, Whatsapp, Social Network, Technology, Business, News, Indian, CEO, Neeraj Arora, IIT-Delhi Graduate Neeraj Arora might become the next CEO of WhatsApp

കഴിഞ്ഞ ആറു വര്‍ഷമായി നീരജ് വാട്ട്‌സ്ആപ്പ് കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. 19 ലക്ഷം കോടി ഡോളറിന് ഫേസ്ബുക്ക് വാട്ട്‌സ്ആപ്പിനെ ഏറ്റെടുത്ത ഇടപാടിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളാണ് നീരജ്. അതുകൊണ്ടുതന്നെ വാട്ട്‌സ്ആപ്പിന്റെ പ്രമോട്ടര്‍മാരായ ഫേസ്ബുക്കിനും നീരജിനെ സി ഇ ഒ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് താത്പര്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, America, Whatsapp, Social Network, Technology, Business, News, Indian, CEO, Neeraj Arora, IIT-Delhi Graduate Neeraj Arora might become the next CEO of WhatsApp


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?