എന്‍ഡോസള്‍ഫാന്‍ കേന്ദ്രങ്ങളില്‍ കുടിവെള്ള പദ്ധതി ഉള്‍പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് വൈദ്യുതീകരണം നടത്തുന്നതില്‍ വൈദ്യുതി വകുപ്പിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്; പ്രതിഷേധം ശക്തമാകുന്നു, സെല്‍ യോഗത്തിലും കടുത്ത വിമര്‍ശനം
കാസര്‍കോട്: (www.kasargodvartha.com 04.05.2018) എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത കേന്ദ്രങ്ങളില്‍ കുടിവെള്ള പദ്ധതി ഉള്‍പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് വൈദ്യുതീകരണം നടത്തുന്നതില്‍ വൈദ്യുതി വകുപ്പിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്. പലയിടത്തും വൈദ്യുതീകരണം പൂര്‍ത്തിയാകാത്തതിനാല്‍ പദ്ധതികള്‍ക്ക് നീണ്ടുപോവുകയാണെന്ന് വെള്ളിയാഴ്ച കലക്ട്രേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ ശക്തമായ പരാതിയുയര്‍ന്നു. പനത്തടി, കയ്യൂര്‍ ചീമേനി, കള്ളാര്‍, കാറഡുക്ക, എന്‍മകജെ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാരാണ് സെല്‍ യോഗത്തില്‍ വൈദ്യുതി വകുപ്പിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയത്.
കുടിവെള്ള പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടും വൈദ്യുതീകരണം നടത്താത്തതു മാത്രമാണ് തടസമായി നില്‍ക്കുന്നത്. ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന കാര്യത്തിലും കരാറേറ്റെടുത്തവര്‍ അലംഭാവം കാട്ടുന്നതായും പരാതിയുയര്‍ന്നു. 200 കോടി രൂപയാണ് കുടിവെള്ള പദ്ധതിക്കും മറ്റ് അടിസ്ഥാന വികസനത്തിനും മറ്റുമായി അനുവദിച്ചിരിക്കുന്നത്. ഇലക്ട്രിക്കില്‍ ജോലി ചെയ്യുന്നതിന് അഞ്ച് കരാറുകാര്‍ മാത്രമാണ് ജില്ലയിലുള്ളത്. ഇവര്‍ ഇലക്ട്രിക്കല്‍ ജോലിചെയത് സ്ഥലങ്ങളില്‍ പോലും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന ആക്ഷേപവും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉന്നയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടാകുന്നുണ്ട്.
ഭുഗര്‍ഭ കേബിള്‍ വലിച്ചാണ് ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നത്. പദ്ധതി പൂര്‍ത്തിയായ ഏതാനും സ്ഥലത്ത് വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതിനാല്‍ കുടിവെള്ള വിതരണം നടക്കുന്നില്ല. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. ജലസംഭരണികളും മറ്റും കെട്ടിയിട്ട്് മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും വൈദ്യുതി എത്താത്തതിനാല്‍ ജനങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയെയാണ് കുറ്റപ്പെടുത്തുന്നതെന്നും ഇതിന് എന്‍ഡോസള്‍ഫാന്‍ സെല്‍ ശാശ്വത നടപടിയുണ്ടാക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ആവശ്യപ്പെട്ടു. 20,000 രൂപയുടെയും 30,000 രൂപയുടെയും ഇലക്ട്രിക്കല്‍ ജോലികള്‍ക്കും വൈദ്യുതി ലൈന്‍ വലിക്കുന്നതിനുള്ള കരാര്‍ ജോലിക്കും മലയോര ഭാഗങ്ങളിലേക്ക് തൊഴിലാളികള്‍ പോകാന്‍ വിസമ്മതിക്കുന്നുവെന്നാണ് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു മറുപടി പറഞ്ഞത്.
20,000 രൂപയില്‍ താഴെയുള്ള ഇലക്ട്രിക് ജോലികള്‍ പഞ്ചായത്ത് തന്നെ നേരിട്ട് ഏറ്റെടുത്ത് നടത്താവുന്നതേയുള്ളൂവെന്നും ഇതിന്റെ ഫണ്ട് എന്‍ഡോസള്‍ഫാന്‍ സെല്‍ വഴി നല്‍കുന്നതില്‍ തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍ പറഞ്ഞു.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Endosulfan, Shock, Drinking water project in Endosulfan place in dilemma
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment