ഷമേജ് വധക്കേസ്; ബന്ധുവും സുഹൃത്തും അറസ്റ്റില്‍, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുഹൃത്ത് ഫൈസലാണ് ഷമേജിനെ വിളിച്ചതെന്ന് പോലീസ്

കണ്ണൂര്‍: (www.kvartha.com 24.05.2018) ബി.ജെ.പി ന്യൂമാഹി ബൂത്ത് പ്രസിഡന്റും ഓട്ടോ ഡ്രൈവറുമായ ഷമേജ് കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞദിവസം മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ബുധനാഴ്ച പിടിയിലായ ചെറുകല്ലായിലെ ഷാജി (46), ന്യൂമാഹിയിലെ ബൈത്തുല്‍ ഫയീം വീട്ടില്‍ മുഹമ്മദ് ഫൈസല്‍, ന്യൂമാഹി കുന്നംകുളം ഹൗസില്‍ റഹീം എന്ന കുടു (28) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇതില്‍ ഷാജി ഷമേജിന്റെ ബന്ധുവാണ്. ഫൈസല്‍ അടുത്ത സുഹൃത്തും. കൊല നടത്തിയ മൂന്നുപേര്‍ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. എം.എം ഷാദി, ഷബിന്‍ രവീന്ദ്രന്‍, ലിജിന്‍ എന്നിവരാണ് അവര്‍.

പള്ളൂരില്‍ സി.പി.എം പ്രാദേശിക നേതാവ് ബാബു കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഷമേജ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സുഹൃത്ത് ഫൈസല്‍ വിളിച്ചതുകൊണ്ട് മാത്രമാണ് ഷമേജ് ഓട്ടോ നിര്‍ത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. അപ്പോഴേക്കും ഷാജിയും രവീന്ദ്രനും ഷബിനും ഷമേജിനെ വെട്ടിയിരുന്നു. ഒരുപക്ഷെ ഷാജിക്കും ഫൈസലിനും മനസലിവുണ്ടായിരുന്നുവെങ്കില്‍ ഷമേജ് കൊല്ലപ്പെടില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Shamej murder: Arrested persons include cousin and friend, Kannur, News, Murder case, Trending, Police, Arrest, Court, Custody, Crime, Criminal Case, Kerala

കൊല്ലപ്പെടുമെന്ന ധാരണ തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഷമേജ് വധക്കേസില്‍ ഇതോടെ ആറ് പേര്‍ അറസ്റ്റിലായി. ഇനി രണ്ട് പേര്‍കൂടി അറസ്റ്റിലാകാനുണ്ട്. ഇവര്‍ അന്വേഷണ സംഘത്തിന്റെ വലയിലായിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ബുധനാഴ്ച അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി. തലശേരി സി.ഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതിനിടെ ബാബു വധക്കേസില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ ചോദ്യംചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ നല്കണമെന്ന അപേക്ഷയില്‍ മാഹി കോടതി വൈദ്യപരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പാനൂര്‍ ചെണ്ടയാട്ടെ ശ്യാംജിത്തിനെയും പി.കെ നിജേഷിനെയുമാണ് ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ഇതില്‍ പി.കെ നിജേഷിനെ കസ്റ്റഡിയില്‍ നല്കാന്‍ കോടതി അനുവാദം നല്കി. പോലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതായി പ്രതിഭാഗം അഭിഭാഷകന്‍ പരാതി നല്കിയതിനെ തുടര്‍ന്നാണ് ശ്യാംജിത്തിന്റെ കാര്യത്തില്‍ വൈദ്യപരിശോധനാ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shamej murder: Arrested persons include cousin and friend, Kannur, News, Murder case, Trending, Police, Arrest, Court, Custody, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?