ഹോട്ടല്‍ ജീവിതം മടുത്തു, വീടുകളില്‍ പോകാന്‍ കൊതിയായി; ഭൂരിപക്ഷം തെളിയിക്കുന്നത് വരെ പാവം എം എല്‍ എമാരെ വിടില്ലെന്ന ദൃഢനിശ്ചയത്തില്‍ കോണ്‍ഗ്രസും ജെ ഡി എസും
ബംഗളൂരു: (www.kvartha.com 21.05.2018) കര്‍ണാടകയില്‍ ഏറെ നാടകീയതയ്‌ക്കൊടുവില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെച്ചൊഴിഞ്ഞെങ്കിലും റിസോര്‍ട്ടില്‍ പാര്‍പ്പിച്ച എം എല്‍ എമാരെ സ്വതന്ത്രരായി വിടാന്‍ കോണ്‍ഗ്രസിനും ജെ ഡി എസിനും ഭാവമില്ല. ജനതാദള്‍ എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത് വരെ കോണ്‍ഗ്രസ്, ദള്‍ എം.എല്‍.എമാരും പിന്തുണ പ്രഖ്യാപിച്ച രണ്ട് സ്വതന്ത്ര എം.എല്‍.എമാരും ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നും പുറത്തുവരില്ല.
തെരഞ്ഞെടുപ്പ് ഫലംവന്ന മെയ് 15 മുതല്‍ എം.എല്‍.എമാര്‍ ഹോട്ടലുകളില്‍ മാറിമാറി കഴിയുകയാണ്. ബി ജെ പി കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്ത് എം എല്‍ എമാരെ ചാക്കിലാക്കാന്‍ ശ്രമിച്ചതോടെയാണ് എം എല്‍ എമാരെ ഒളിവില്‍ പാര്‍പ്പിക്കാന്‍ കോണ്‍ഗ്രസും ജെ ഡി എസും നിര്‍ബന്ധിതരായത്. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് കുമാരസ്വാമി അധികാരമേല്‍ക്കുക. വ്യാഴാഴ്ച സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കും.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കെംപഗൗഡ വിമാനത്താവളത്തിന് സമീപത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടലിലാണ് താമസിക്കുന്നത്. ജെ.ഡി.എസ് എം.എല്‍.എമാരെ ലേ മെറിഡിയനില്‍ നിന്ന് മാറ്റി ദോദബാലപൂരിലെ ഹോട്ടലിലെത്തിച്ചു. നേരത്തെ കാണാതായിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരായ ആനന്ദ് സിംഗ്, പ്രതാപഗൗഡ പാട്ടീല്‍ എന്നിവരും ഹോട്ടലില്‍ തന്നെയുണ്ട്.
ഇതിനോടകം തന്നെ ഹോട്ടല്‍ ജീവിതം എം.എല്‍.എമാര്‍ക്ക് മടുത്തുകഴിഞ്ഞു. വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പല എം.എല്‍.എമാരും നേതാക്കള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍, യെദ്യൂരപ്പ വിശ്വാസവോട്ട് തേടാതെ രാജിവച്ചെങ്കിലും ബി.ജെ.പി എം.എല്‍.എമാരെ തട്ടിയെടുത്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചേക്കുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ബന്ധുക്കളെ പോയി കണ്ടിട്ട് മടങ്ങി വരാന്‍ അനുവദിക്കണമെന്ന എം.എല്‍.എമാരുടെ ആവശ്യവും നേതാക്കള്‍ തള്ളി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: No chance can be taken: Congress MLAs Still at a resort, Bangalore, News, Politics, Karnataka, Trending, Congress, BJP, Chief Minister, National.
Powered by Info News For You

Comments
Post a Comment