കാജാ ബീഡി കമ്പിനി പൂട്ടിയതിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം

ചാവക്കാട്: (www.kasargodvartha.com 18.05.2018) കാജാ ഗ്രൂപ്പിന്റെ ബീഡി കമ്പിനി ബ്രാഞ്ചുകള്‍ അടച്ചുപൂട്ടി തൊഴിലാളികളെ വഴിയാധാരമാക്കുന്ന കമ്പിനി അധിക്യതര്‍ക്ക് താക്കീതായി നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത ബഹുജനമാര്‍ച്ച്. ത്യശൂര്‍ ജില്ലാ ബീഡി വര്‍ക്കേഴ്സ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാജാ കമ്പിനി ഹെഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി ഐ ടി യു ജില്ല സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു.കാജാബീഡി തൊഴിലാളികളെ വഴിയാധാരമാക്കുന്ന മാനേജ്മെന്റ് നടപടിയെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ യു പി ജോസഫ് പറഞ്ഞു.

ഓരോ വീടുകളുടേയും അത്താണികളായ സ്ത്രികളാണ് ബിഡിതെറുപ്പ് ജോലിയില്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവരുടെ വരുമാനം ഓരോവീടുകളുടേയും ജീവനാഡികളാണ് ആയതിനാല്‍ അവരെ വഴിയാധാരമാക്കുന്ന യാതൊരു നടപടിയും അംഗീകരിക്കാനാകില്ലെന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഏതറ്റം വരെയും പോകാന്‍ യൂണിയന്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.രാവിലെ പത്തരക്ക് മുല്ലത്തറ ഹോച്ച്മിന്‍ സ്മാരകത്തില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറിലധികം വരുന്ന സ്ത്രി തൊഴിലാളികളും ബഹുജനങ്ങളും പങ്കെടുത്തു. കാലങ്ങളായി കമ്പനിയുടെ വിവിധ ബ്രാഞ്ചുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ നിര്‍ബന്ധമായി പിരിച്ചുവിടുന്ന സമീപനമാണ് മാനേജ്മെന്റ് കൈ കൊള്ളുന്നത്.

വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പ് മന്ത്രി വ്യവസായ വകുപ്പ് മന്ത്രി, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. യൂണിയന്‍ ജില്ലാ സെക്രട്ടറി കെ വി പീതാംബരന്‍ അധ്യക്ഷനായി. സിഐടിയു കേന്ദ്രകമ്മിറ്റിയംഗം ആര്‍ വി ഇക്ബാല്‍, സിഐടിയു ചാവക്കാട് ഏരിയ പ്രസിഡന്റ് ടി ടി ശിവദാസ്,എ എച്ച് അക്ബര്‍, കെ എച്ച് സലാം, കെ കെ മുബാറക്, കെ എം അലി, കെ വി താഹിറ, പി വി അശോകന്‍, ടി വി വസന്ത, വസന്തവേണു, കെ കെ ബീവി, കെ കെ സൗഭാഗ്യ എന്നിവര്‍ സംസാരിച്ചു.ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ സ്വാഗതവും യു കെ മണി നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thrissur, Protest, March, Beedi, Company, Beedi company staff protest against management


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?