അശ്വതി ജ്വാലയുടെ പരാതി; വനിതാ കമ്മീഷന്‍ അന്വേഷണം തുടങ്ങി

തിരുനന്തപുരം: (www.kvartha.com 03.05.2018) സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കപ്പെടുതിനെതിരെ അശ്വതിജ്വാല വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ നേരിട്ടുളള അന്വേഷണം ആരംഭിച്ചതായി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫെയ്ന്‍ അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷന്‍ ഡയറക്ടര്‍ കഴിഞ്ഞ ദിവസം നേരിട്ട് അശ്വതി ജ്വാലയുടെ മൊഴിയെടുത്തിട്ടുണ്ട്.

അപമാനിക്കപ്പെടുന്നതായി സംഭവം നേരിട്ട് അന്വേഷിച്ച കമ്മീഷന്‍ ഡയറക്ടര്‍ക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു സ്ത്രീയും ഈ വിധം വാക്കുകള്‍ കൊണ്ട് അപമാനിക്കപ്പെടാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ പരാതി ലഭിക്കു പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എം. സി ജോസഫെയ്ന്‍ പറഞ്ഞു.

Kerala, Thiruvananthapuram, News, Women Commission, Investigation, Ashwathi Jwala, Complaint, Complaint from Ashwathi Jwala; Women Commission Started Investigation

സാമൂഹിക മാധ്യമങ്ങളില്‍ വന്ന പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഹാജരാക്കാന്‍ അശ്വതിജ്വാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോശം പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തികളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

സാധാരണയായി വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളുടെ മേല്‍ അതാത് ജില്ലാ പോലീസ് മേധാവികളോട് അന്വേഷണ റിപ്പോര്‍ട്ട് തേടുകയാണ് പതിവ്. എന്നാല്‍ പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് നേരിട്ട് അന്വേഷിക്കാന്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയതെന്നും ചെയര്‍പേഴ്‌സ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Women Commission, Investigation, Ashwathi Jwala, Complaint, Complaint from Ashwathi Jwala; Women Commission Started Investigation


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?