എഴുത്തുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും ഭീഷണി നേരിടുന്ന കാലമാണിത്: ടി ഡി രാമകൃഷ്ണന്‍

തൃശൂര്‍: (www.kvartha.com 10.05.2018) എഴുത്തുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും ഭീഷണി നേരിടുന്ന കാലമാണിതെന്ന് സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്‍. കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സാംസ്‌കാരികോത്സവത്തില്‍ എഴുത്തിന്റെ രാഷ്ട്രീയം സെഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അനുശാസിക്കും വിധം അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട് എന്നാണ് കരുതപ്പെടുന്നതെങ്കിലും പലപ്പോഴും ആവിഷ്‌കാരത്തിന്റെ തലത്തിലേക്ക് വരുമ്പോള്‍ അത് വല്ലാതെ ചോദ്യം ചെയ്യപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. ഫാസിസം എന്ന് അതിനെ പൂര്‍ണമായി വിളിക്കേണ്ടതില്ല എന്നൊക്കെ ചിലര്‍ സൈദ്ധാന്തികമായി ആശ്വാസം കൊള്ളുന്നുണ്ട്.

എന്നാല്‍, ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം കണ്ട അതേ രൂപത്തിലല്ല ഫാസിസം കടന്നുവരുന്നതും പ്രവര്‍ത്തിക്കുന്നതുമെന്ന് അവര്‍ മനസ്സിലാക്കണം. കടുത്ത പ്രതിരോധമുയരുമ്പോള്‍ ഫാസിസം അതിന്റെ തന്ത്രങ്ങള്‍ വളരെ ബുദ്ധിപൂര്‍വം മാറ്റുന്നുണ്ട്. 21 ാം നൂറ്റാണ്ടില്‍ ജനാധിപത്യത്തിന്റെ തന്നെ വേഷത്തിലാണ് അത് നമ്മുടെ മുമ്പിലേക്ക് വരുന്നത്. പലപ്പോഴും സ്വാതന്ത്ര്യത്തെ കുറിച്ചും വികസനത്തെ കുറിച്ചുമെല്ലാം ഫാസിസം വ്യാജമായി സംസാരിക്കുന്നു. ഈ മുഖംമൂടി അണിഞ്ഞുകൊണ്ട് തങ്ങള്‍ പറയുന്ന ശരികളെ പൊതു ശരികളാക്കി മാറ്റാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നു. വളരെ ഹിംസാത്മകമായി പ്രവര്‍ത്തിക്കുന്നു.

Kerala, News, Thrissur, Writer, Threatening, Writers, writers are threatening: t d ramakrishnan.


അതില്‍ പങ്കാളികളാകുന്നവര്‍ക്ക് വാക് പിഴവുകള്‍ സംഭവിക്കുന്നില്ല. നേരത്തെ തീരുമാനിക്കപ്പെട്ട കൃത്യമായ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് ഓരോരുത്തരും അവരുടെ റോളുകള്‍ അഭിനയിക്കുന്നത്. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ തലപ്പത്തു നിന്ന് മലയാളത്തിലെ ലബ്ധപ്രതിഷ്ഠനായ എഴുത്തുകാരന്‍ സേതുവിനെ മാറ്റിയതടക്കമുള്ള സാംസ്‌കാരിക രംഗങ്ങളിലെ ഇടപെടല്‍ ഇതിന്റെ ഭാഗമാണ്. സങ്കുചിത താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ മുഴുവന്‍ മേഖലകളിലും പ്രലോഭനം, ഭീഷണി, ഹിംസാത്മകത എന്നിവ പ്രയോഗിക്കുന്നു. വിയോജിപ്പ്, വ്യത്യസ്തത, ബഹുസ്വരത എന്നിവയൊന്നും അത് അംഗീകരിക്കുന്നില്ല. ഇന്ത്യയെ കുറിച്ച് അഭിമാനം തോന്നുന്നു എന്ന് ഇടത്തരംമധ്യവര്‍ഗം പറയുന്ന അപകടകരമായ രൂപത്തിലേക്ക് ഫാസിസം വളര്‍ന്നിരിക്കുന്നു.

ഈ സാഹചര്യത്തിലും എഴുത്തുകാരില്‍ നിന്ന് ആവശ്യമായ രൂപത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ടി ഡി രാമകൃഷ്ണന്‍ പറഞ്ഞു. ചെറിയ എതിര്‍പ്പുകളെ പോലും അടിച്ചമര്‍ത്തുന്ന കാലത്ത് കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലെ ചിലയിടങ്ങളില്‍ മാത്രമാണ് പ്രതിഷേധ ശബ്ദങ്ങള്‍ ഉയരുന്നത്. എഴുത്തിന് കൃത്യമായ ദൗത്യമുണ്ടെന്നും എഴുത്തുകാരന്‍ നിശ്ശബ്ദനായിരിക്കരുതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. നിരന്തരമായ കലഹവും പുനര്‍നവീകരണ ശ്രമങ്ങളുമുണ്ടാകണം. അടിയന്തരാവസ്ഥ കാലത്തേതു പോലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകണം. അവരവരാല്‍ കഴിയുന്ന പ്രതിരോധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഓരോരുത്തര്‍ക്കും കഴിയണം. സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, യാസര്‍ അറഫാത്ത് നൂറാനി, പി കെ എം അബ്ദുറഹ്മാന്‍, ടി കെ അലി അശ്റഫ് എന്നിവരും പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thrissur, Writer, Threatening, Writers, writers are threatening: t d ramakrishnan. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?