കെവിന്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് പിടിയിലായ ഷാനു ചാക്കോയും പിതാവും
കൊച്ചി:(www.kvartha.com 29/05/2018) കെവിന്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് പേരില്‍ പിടിയിലായ ഷാനു ചാക്കോയും പിതാവും. കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയാണ് കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ. പിതാവ് ചാക്കോ അഞ്ചാംപ്രതിയുമാണ്. ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഇരുവരെയും കണ്ണൂരില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കാണിച്ചാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, ഷാനു കെവിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ജാമ്യാപേക്ഷയില്‍ സമ്മതിക്കുന്നുണ്ട്. തങ്ങള്‍ക്കെതിരായ മറ്റ് ആരോപണങ്ങള്‍ തെറ്റാണെന്നാണ് ഇവരുടെ വാദം. ചാക്കോ ജോണ്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള ആളാണെന്നും അതിനാല്‍ കസ്റ്റഡി ഒഴിവാക്കണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.
അതേസമയം, കെവിന്റെ കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും പിന്നില്‍ തന്റെ സഹോദരനും ബന്ധുക്കളുമാണെന്ന് നീനുവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസിലെ ഒന്നാംപ്രതിയായ ഷാനുവാണ് കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യ സൂത്രധാരനെന്നാണ് പോലീസ് കരുതുന്നത്. ശനിയാഴ്ചയാണ് ഷാനു നാട്ടിലെത്തിയത്. സഹോദരിയുടെ വിവാഹ വിവരമറിഞ്ഞാണ് ഇയാള്‍ നാട്ടിലെത്തിയതെന്നാണ് പോലീസ് നിഗമനം.
അക്രമി സംഘത്തെ ഒന്നിപ്പിച്ചത് ഷാനുവാണെന്ന് കേസില്‍ നേരത്തേ പിടിയിലായ നിയാസും റിയാസും മൊഴി നല്‍കിയിട്ടുണ്ട്. ഷാനുവിന്റെ മാതാപിതാക്കള്‍ക്കും ഇതേക്കുറിച്ചറിയാമെന്നും ഇവരുടെ മൊഴിയുണ്ട്. ഇതേത്തുടര്‍ന്നാണ് നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണിനെയും പോലീസ് പ്രതി ചേര്‍ക്കുന്നത്.
കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 745/2018 കേസിലാണ് ഷാനുവും ചാക്കോയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. നിലവില്‍ വീടുകയറി ആക്രമണം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കേസില്‍ പ്രതികള്‍ക്കെതിരേ എടുത്തിരിക്കുന്നത്. കൊലപാതകത്തിനുള്ള 302-ാം വകുപ്പ് ചേര്‍ത്തിട്ടില്ല. അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ ഇക്കാര്യം തീരുമാനിക്കൂ. അതേസമയം കെവിന്റേത് മുങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. ഇത് ചിലപ്പോള്‍ മര്‍ദിച്ചവശനാക്കിയ ശേഷം പുഴയിലെറിഞ്ഞതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Police, High Court, Murder case, Kevin murder case: Shanu Chacko and Chacko Jone approach HC for anticipatory bail

Powered by Info News For You

Comments
Post a Comment