സംസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ടുപോയി മര്‍ദനം: ഭാര്യയുടെ കാമുകനെന്ന് ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കി

അടൂര്‍: (www.kvartha.com 30.05.2018) പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊന്നതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ടുപോയി മര്‍ദനം. പത്തനംതിട്ട അടൂരിലാണ് സംഭവം. ഭാര്യയുടെ കാമുകനെന്നാരോപിച്ച് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. ഏനാത്ത് സ്വദേശിയായ യുവാവിനെ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു. ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. എന്നാല്‍ സംഭവമറിഞ്ഞ് പോലീസ് പിന്തുടര്‍ന്നതിനാല്‍ യുവാവിനൈ നഗരത്തില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.


പരിക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സംഘത്തിലുണ്ടായിരുന്ന ഒരാളുടെ സഹോദരനെയും സുഹൃത്തിനേയും പിടികൂടി. പ്രധാന പ്രതിയായ യുവതിയുടെ ഭര്‍ത്താവ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kidnap, Youth, Pathanamthitta, Wife, Assault, Youth assaulted in Adoor. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?