പശുവിനെ കശാപ്പ് ചെയ്തെന്നാരോപണം: യുവാവിനെ ആള്‍ക്കൂട്ടം തല്ലി കൊന്നു, സുഹൃത്തിന് പരിക്ക്, അറസ്റ്റിലായ പ്രതിയുടെ പരാതിയില്‍ ഗോവധത്തിന് കേസ്

ഭോപ്പാല്‍: (www.kvartha.com 20.05.2018) ഉത്തരേന്ത്യയില്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലി കൊന്നു. മദ്ധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. കശാപ്പ് നടത്തുകയാണെന്ന് ആരോപിച്ച് റിയാസ്(45) എന്ന യുവാവിനെയാണ് തല്ലിക്കൊന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷക്കീലിന് ക്രൂരമായി മര്‍ദനമേറ്റു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പവന്‍ സിംഗ് ഗോണ്ട്, വിജയ് സിംഗ് ഗോണ്ട്, ഫൂല്‍ സിംഗ്, നാരായണ്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.

കശാപ്പ് നടന്നെന്ന് പറയപ്പെടുന്ന സ്ഥലത്തുനിന്ന് കാളയുടെയും മറ്റ് രണ്ട് മൃഗങ്ങളുടെയും മാംസം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ പവന്‍ സിംഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട റിയാസിന്റെയും സുഹൃത്ത് ഷക്കീലിന്റെയും പേരില്‍ ഗോവധത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.


മദ്ധ്യപ്രദേശില്‍ പശുവിനെ കൊല്ലുന്നതിന് രണ്ട് വര്‍ഷം വരെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. ഗോവധം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് 2012ലാണ് നിയമം ഭേദഗതി ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Animals, Murder, Youth, Bopal, Arrest, Accused, Complaint, Case, Cow, Man Beaten To Death In Madhya Pradesh By Mob That Suspected Cow Slaughter


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?