മോദിയുടെ വിദേശയാത്രകള്‍ക്ക് പൂട്ടിടാന്‍ വിവരാവകാശ കമ്മീഷന്‍; പക്ഷേ നടക്കുമോ? പൊതുഖജനാവിലെ പണമുപയോഗിച്ച് നടത്തുന്ന യാത്രകളെക്കുറിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ ചെലവ് വെളിപ്പെടുത്തണമെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: (www.kvartha.com 09.05.2018) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ നടത്തിയ വിദേശയാത്രകളുടെ മുവുവന്‍ ചെലവും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍. പ്രധാനമന്ത്രിയുടെ യാത്രാ വിവരങ്ങള്‍ പറത്തുവിടാന്‍ സാധിക്കില്ലെന്ന എയര്‍ ഇന്ത്യയുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

പൊതുഖജനാവിലെ പണം ഉപയോഗിച്ച് പ്രധാനമന്ത്രി നടത്തുന്ന വിദേശയാത്രകളുടെ ചെലവുതുക അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ലോകേഷ് ബാത്ര എന്ന വ്യക്തിയാണ് 2016-17 കാലയളവില്‍ പ്രധനമന്ത്രി നടത്തിയ വിദേശ യാത്രകള്‍, ചെലവുകള്‍, തീയതികള്‍, സ്ഥലങ്ങള്‍, സന്ദര്‍ശനം നടത്തിയ കാലയളവ് തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് കമ്മീഷനെ സമീപിച്ചത്. എന്നാല്‍ എന്നാല്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ച സ്ഥലങ്ങള്‍, യാത്ര ചെയ്ത തീയതികള്‍, ചെലവഴിച്ച സമയം തുടങ്ങിയ വിവരങ്ങള്‍ സുരക്ഷകാരണങ്ങളാല്‍ പരസ്യപ്പെടുത്താന്‍ സാധിക്കില്ലെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.

National, New Delhi, News, PM, Narendra Modi, Visit, Foreign, Information Commission, Foreign Countries, Information Commission demanded details of PM's travel.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, PM, Narendra Modi, Visit, Foreign, Information Commission, Foreign Countries, Information Commission demanded details of PM's travel.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?