നിപ വൈറസ്: കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യു എ ഇ; പെരുന്നാള്‍ അവധിക്കായി നാട്ടിലേക്ക് വരാനിരുന്നവര്‍ക്ക് വെല്ലുവിളി

ദുബൈ: (www.kvartha.com 25.05.2018) നിപ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. കേരളത്തിലേക്കുള്ള യാത്ര നിപ പകരുന്നതിന് ഇടയാക്കുമെന്ന ആശങ്കയാണ് ദുബൈ ആരോഗ്യമന്ത്രാലയത്തിനെ ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ പ്രേരിപ്പിച്ചത്. പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വരാനിരുന്നവര്‍ക്ക് ഇത് ഏറെ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

നേരത്തെ, നിപാ വൈറസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിപ ബാധിക്കാതിരിക്കാന്‍ ഇന്ത്യാ, കേരള സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള മുന്‍കരുതലുകള്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

Nipah virus: UAE issues Kerala travel warning, Dubai, News, Health, Health & Fitness, Warning, Malayalees, Passengers, Gulf, Emirates Airlines, World

അതേസമയം നിപാ വൈറസ് രാജ്യത്ത് പ്രവേശിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ മുന്നറിയിപ്പില്‍ ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയം പറയുന്നു. ഇതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ മന്ത്രാലയം ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ,ബഹ് റൈനും കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നു.

അതേസമയം, സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷയില്‍ ജാഗ്രത പാലിക്കുമെന്നും യു.എ.ഇ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് അറിയിച്ചു. നിപ വൈറസുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും ഉപദേശം തേടിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോടേക്ക് എമിറേറ്റ് സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nipah virus: UAE issues Kerala travel warning, Dubai, News, Health, Health & Fitness, Warning, Malayalees, Passengers, Gulf, Emirates Airlines, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?