ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ലണ്ടന്‍:(www.kvartha.com 20/05/2018) ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റ് ആയ ഇന്ത്യന്‍ വംശജ ജസീക പട്ടേലിനെ(34) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് മിതേഷ് പട്ടേല്‍ (36) അറസ്റ്റിലായത്. മിഡില്‍സ് ബറോയിലെ വീട്ടില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ജസീക്കയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വീട്ടിനടുത്തായി ഭര്‍ത്താവിനൊപ്പം ഫാര്‍മസി നടത്തിവരുകയായിരുന്നു ജെസീക്ക. മാഞ്ചസ്റ്ററിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുമ്പോഴാണ് മിതേഷിനെ ജെസീക്ക പരിചയപ്പെടുന്നത്. ഇരുവരും ചേര്‍ന്ന് മൂന്ന് വര്‍ഷം മുമ്പാണ് മിഡില്‍സ് ബറോയില്‍ ഫാര്‍മസി ആരംഭിച്ചത്. എല്ലായ്‌പ്പോഴും വളരെ സന്തുഷ്ടരായി കാണപ്പെടാറുള്ള ഇരുവരും ഫാര്‍മസി തുടങ്ങിയതുമുതല്‍ ആ പ്രദേശത്തുകാരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നതായും ഭാര്യയെ ഒരുപാട് സ്‌നേഹിക്കുന്നയാളായിരുന്നു മിതേഷെന്നും അയല്‍ക്കാര്‍ പോലീസിനോട് വ്യക്തമാക്കി.

 News, London, World, Murder case, Arrest, Husband, Police, Dead Body, Investigates, Man charged with Jessica Patel murder in Middlesbrough

ജെസീക്കയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ജെസീക്കയുടെ മൃതദേഹം കണ്ടെത്തിയ ഉടന്‍ ഫോറന്‍സിക് വിഭാഗമടക്കമുള്ളവര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നു.

News, London, World, Murder case, Arrest, Husband, Police, Dead Body, Investigates, Man charged with Jessica Patel murder in Middlesbrough

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, London, World, Murder case, Arrest, Husband, Police, Dead Body, Investigates, Man charged with Jessica Patel murder in Middlesbrough


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?