ചെങ്ങന്നൂരിലെ ആര്‍ എസ് എസ് തന്ത്രത്തേക്കുറിച്ച് സി പി എമ്മിന്റെ ആശങ്കയിലെത്ര സത്യമുണ്ട്?

തിരുവനന്തപുരം: (www.kvartha.com 25.05.2018) ചെങ്ങന്നൂരില്‍ ഇടതുമുന്നണിയുടെ ജയവും പരാജയവും നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ ബാധിക്കുമെന്നത് അവസാനവട്ട തീരുമാനത്തിന് ആര്‍ എസ് എസ് നേതൃത്വം കാരണമാക്കി മാറ്റുമോ. ഈ ചോദ്യം ചെങ്ങന്നൂരിലും സംസ്ഥാന രാഷ്ട്രീയത്തില്‍ പൊതുവേയും സജീവമായി മാറുന്നു.

കടുത്ത സംഘപരിവാര്‍ വിരുദ്ധ മുഖ്യമന്ത്രിയായ പിണറായിക്ക് നേരിട്ട് ആഘാതമേല്‍പ്പിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനെ തോല്‍പ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിനെ സഹായിക്കാന്‍ ആര്‍എസ്എസ് രഹസ്യമായി കേഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

What's RSS final tactics at Chengannur against CPI(M), Thiruvananthapuram, News, Politics, Trending, RSS, CPI(M), LDF, Kerala.

ഈയൊരു നീക്കത്തേക്കുറിച്ച് മുന്‍കൂട്ടിക്കണ്ടുകൊണ്ട് അത് വെട്ടാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ 'മൃദുഹിന്ദുത്വ ലൈനിനേ'ക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ ലേഖനം എഴുതിയത്. അതിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാന്‍ തീരുമാനിച്ച ശേഷവും താന്‍ പറഞ്ഞതില്‍ മാറ്റമില്ലെന്ന നിലപാടാണ് കോടിയേരി സ്വീകരിച്ചത്. ഹിന്ദുമത സംഘടനകളുടെ പ്രാദേശിക നേതാവുകൂടിയായ ഡി വിജയകുമാറിനോട് സംഘപരിവാറിലെ ഒരു വിഭാഗത്തിന് മൃദു സമീപനമുള്ളത് അദ്ദേഹത്തിന് വോട്ടായി മാറും എന്നാണ് എല്‍ഡിഎഫിന്റെ ആശങ്ക.

What's RSS final tactics at Chengannur against CPI(M), Thiruvananthapuram, News, Politics, Trending, RSS, CPI(M), LDF, Kerala

ഏതായാലും ബിജെപി സ്ഥാനാര്‍ത്ഥി പി എസ് ശ്രീധരന്‍ പിള്ള ജയിക്കില്ലെന്നും എങ്കില്‍പ്പിന്നെ പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ഉതകുന്ന വിധം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിനെ സഹായിക്കുക എന്നുമാണത്രേ ആര്‍എസ്എസ് ആലോചിക്കുന്നത്.

അതേസമയം, ആര്‍എസ്എസ് നേതൃത്വവുമായി വളരെ അടുപ്പമുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പരമാവധി വോട്ടു നേടേണ്ടത് അദ്ദേഹത്തിനും പാര്‍ട്ടിക്കും ആവശ്യമാണ്. അതുകൊണ്ട് വോട്ടുമറിക്കലിന് കുമ്മനം കൂട്ടു നില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വോട്ടര്‍മാരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിനുമാണ് സിപിഎം ഈ പ്രചാരണം നടത്തുന്നതെന്നാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും അനൗപചാരിക പ്രതികരണങ്ങള്‍.

ഏതായാലും ശനിയാഴ്ച പരസ്യ പ്രചാരണം അവസാനിപ്പിച്ച് തിങ്കളാഴ്ച പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന ചെങ്ങന്നൂര്‍ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക തുടര്‍ചലനങ്ങള്‍ക്ക് ഇടയാക്കും എന്നുറപ്പാണ്. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: What's  RSS final tactics at Chengannur against CPI(M), Thiruvananthapuram, News, Politics, Trending, RSS, CPI(M), LDF, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?