യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണന്‍ വധം: ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരെന്ന് സി.ബി.ഐ പ്രത്യേക കോടതി

കൊച്ചി (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും കൊറിയര്‍ സര്‍വീസ് ഉടമയുമായിരുന്ന വിദ്യാനഗര്‍ പന്നിപ്പാറയിലെ ബാലകൃഷ്ണനെ (38) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരാണെന്ന് സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തി. കാസര്‍കോട് ചട്ടഞ്ചാല്‍ കൂളിക്കുന്ന് പാദൂര്‍ റോഡിലെ മുഹമ്മദ് ഇഖ്ബാല്‍, കാസര്‍കോട് തായലങ്ങാടിയിലെ മുഹമ്മദ് ഹനീഫ എന്നിവരെയാണ് സി.ബി.ഐ കോടതി ജഡ്ജ് എസ് സന്തോഷ് കുമാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും. മറ്റുപ്രതികളായ തായലങ്ങാടിയിലെ അബ്ദുല്‍ ഗഫൂര്‍, ചെങ്കള മുട്ടത്തൊടിയിലെ എ.എം മുഹമ്മദ്, ഉപ്പള മണ്ണംകുഴിയിലെ അബൂബക്കര്‍ എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെവിട്ടു. 

2001 സെപ്തംബര്‍ 18നാണ് കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ ഡി.ടി.എസ് കൊറിയര്‍ സ്ഥാപന ഉടമയായ ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ഇഖ്ബാലും മറ്റു പ്രതികളും ചേര്‍ന്ന് പന്നിപ്പാറയിലെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബാലകൃഷ്ണനെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രഗിരി കടവിന് സമീപത്ത് വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിന്നുവെന്നാണ് കേസ്.

ഉപ്പള സ്വദേശിനിയായ മുസ്ലിം യുവതിയെ ബാലകൃഷ്ണന്‍ വിവാഹം ചെയ്തതിലുള്ള വിരോധമാണ് കൊലക്ക് കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കേസില്‍ ആദ്യം ലോക്കല്‍ പോലീസാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെത്തുടര്‍ന്ന് 2007ല്‍ ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?