മാതാപിതാക്കളുടെ സെല്‍ഫി ഭ്രമം കവര്‍ന്നത് പത്തുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍
ഗംഗാനഗര്‍ (www.evisionnews.co): മാതാപിതാക്കളുടെ സെല്‍ഫി ഭ്രമം കാരണം മാസങ്ങള്‍ക്ക് മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം നടന്നത്. പത്തുമാസം പ്രായമുള്ള പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ എക്സലേറ്ററില്‍ വച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചതാണ് അപകടകാരണം. ഷോപ്പിംഗ് മാളിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ദമ്പതികള്‍ സെല്‍ഫി എടുത്തിരുന്നു. എസ്‌കലേറ്ററില്‍ വച്ച് വീണ്ടും സെല്‍ഫിയെടുക്കാന്‍ ഇവര്‍ ശ്രമിച്ച വേളയിലാണ് അപകടമുണ്ടായത്.
Powered by Info News For You
Comments
Post a Comment