വില്ലത്തിയായത് ഭാര്യ; ഒമ്പതു ദിവസം ലീവെടുത്തതിന് മാസങ്ങളായി ശമ്പളം നല്‍കാതെ പീഡിപ്പിക്കുന്നു, ലോണിന്റെ മാസയടവ് മുടങ്ങി, നിത്യ ചെലവിന് പോലും പണമില്ല; യൂണിഫോമില്‍ തെണ്ടാന്‍ വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാരന്റെ കത്ത്
മുംബൈ: (www.kvartha.com 09.05.2018) ഭാര്യയുടെ കാലൊടിഞ്ഞതിനെ തുടര്‍ന്ന് ലീവെടുക്കേണ്ടി വന്ന പോലീസുകാരന് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല. ഇതേതുടര്‍ന്ന് യൂണിഫോമില്‍ തെണ്ടാന്‍ വിടണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കത്തെഴുതി മറുപടിക്കായി കാത്തുനില്‍ക്കുകയാണ് ഒരു പോലീസുകാരന്‍.
മഹാരാഷ്ട്രയിലെ ജ്ഞാനേശ്വര്‍ അഹിരോ എന്ന പോലീസുകാരനാണ് കഥയിലെ ഹീറോ. മാതാപിതാക്കളും ഭാര്യയും നഴ്‌സറി വിദ്യാര്‍ത്ഥിയായ കുട്ടിയും അടങ്ങുന്ന കുടുംബമാണ് അഹിരോയുടേത്. ഭാര്യയുടെ കാല്‍ ഒടിഞ്ഞതിനെ തുടര്‍ന്നായിരുന്നു അഹിരോ ലീവെടുത്തത്. മാര്‍ച്ച് 20 ന് മൂന്ന് ദിവസത്തെ ലീവെടുത്ത അദ്ദേഹം പിന്നീട് ഉന്നതോദ്യോഗസ്ഥനെ വിളിച്ച് അഞ്ചു ദിവസം കൂടി അടിയന്തിര ലീവ് എടുക്കുകയായിരുന്നു. പിന്നീട് 28 ന് ജോലിയില്‍ തിരിച്ചു കയറിയെങ്കിലും ശമ്പളം കിട്ടിയില്ലെന്നാണ് പരാതി.
മാര്‍ച്ചിലെയും ഏപ്രിലിലെയും ശമ്പളം കിട്ടാതെ വന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ശമ്പളം തടഞ്ഞുവെയ്ക്കാന്‍ ഉത്തരവ് കിട്ടിയെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് അഹിരോ മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും കത്തയച്ചത്.

ഒമ്പതു ദിവസം ലീവെടുത്തതിന് മാസങ്ങള്‍ ശമ്പളം നല്‍കാതെ പീഡിപ്പിച്ചതിന് യൂണിഫോമില്‍ തെണ്ടാന്‍ വിടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കത്തയച്ചിരിക്കുന്നത്. രണ്ടു മാസമായി ഒരു രൂപപോലും കിട്ടാതായതോടെ ബാങ്കിലെ കടവും വീട്ടുചെലവിനും മാര്‍ഗമില്ലാതായെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
മുംബൈ പോലീസിലെ മാരോള്‍ ലോക്കല്‍ ആംസ് യൂണിറ്റിലെ പോലീസ് കോണ്‍സ്റ്റബിളായ അഹിരോ ഡ്യൂട്ടിയില്‍ തിരിച്ചു കയറിയതിന് പിന്നാലെ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറേയുടെ 'മാറ്റോശ്രീ' യില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവീസ്, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, മുംബൈ പോലീസ് കമ്മിഷണര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് അഹിരോ കത്തയച്ചത്.
'' രോഗിയായ ഭാര്യയെയും പ്രായമായ മാതാപിതാക്കളെയും നഴ്‌സറിയില്‍ പഠിക്കുന്ന മകളെയും നോക്കണം, എടുത്ത ലോണിന്റെ മാസയടവ് മുടങ്ങിയിരിക്കുകയാണ്. ശമ്പളം തടസപ്പെട്ടിരിക്കുന്നതിനാല്‍ നിത്യചെലവിന് പോലും മാര്‍ഗമില്ലാതായി. എനിക്ക് ശമ്പളം വേണം. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ തടയപ്പെട്ടിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് ചെലവ് കഴിയാന്‍ യൂണിഫോമില്‍ ഭിക്ഷ യാചിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു'' എന്നാണ് അഹിരോയുടെ ആവശ്യം.
യൂണിറ്റില്‍ യാതൊരു അറിയിപ്പും കൂടാതെ ഡ്യൂട്ടിക്ക് എത്താതിരിക്കുന്നതാണ് ശമ്പളം തടഞ്ഞുവെയ്ക്കാന്‍ കാരണമാകുക. എന്നാല്‍ ആദ്യം നിയമപരമായി ലീവെടുത്ത താന്‍ അടിയന്തിര സാഹചര്യത്തില്‍ ഫോണില്‍ വിളിച്ച് ലീവ് ചോദിക്കുകയും അനുവദിക്കപ്പെടുകയും ചെയ്തിരുന്നുവെന്നാണ് അഹിരോ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mumbai cop seeks permission to beg in uniform for not receiving salary, Mumbai, News, Letter, Salary, Humor, Maharashtra, hospital, Treatment, Chief Minister, Complaint, National.

Powered by Info News For You

Comments
Post a Comment