ഓട്ടോയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു

തൃശൂര്‍:(www.kvartha.com 29/05/2018) ഓട്ടോയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ മരിച്ചു. മാള അന്നമനടയില്‍ രാവിലെ 10.30 മണിയോടെയാണ് സംഭവം. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസിന്റേയും തളിയത്ത് ടൈറ്റസിന്റെയും മകനായ ടിന്റു ടൈറ്റസ് (23) ആണ് മരിച്ചത്.

അന്നമനട ക്രിസ്തുരാജ പള്ളിയുടെ മുന്‍വശത്ത് വെച്ചാണ് അപകടമുണ്ടായത്. പള്ളിയില്‍ നിന്ന് റോഡിലേക്ക് കയറി വന്ന ഓട്ടോറിക്ഷയുടെ പിന്നില്‍ ടിന്റു ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ടിന്റുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

News, Thrissur, Kerala, Accident, Death, Hospital, Police, Youth dies in accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrissur, Kerala, Accident, Death, Hospital, Police, Youth dies in accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?