റോഡില്‍ തനിച്ചായ ഏഴു വയസുകാരിക്ക് രക്ഷകരായത് അജ്മാന്‍ പോലീസ്; രക്ഷിതാക്കളെ കണ്ടെത്തി കുട്ടിയെ കൈമാറിയപ്പോള്‍ പോലീസിന്റെ വക ഉപദേശവും
അജ്മാന്‍: (www.kvartha.com 21.05.2018) റോഡില്‍ തനിച്ചായ ഏഴു വയസുകാരിക്ക് രക്ഷകരായത് അജ്മാന്‍ പോലീസ്. റാഷിദിയ ജില്ലയിലെ പാലത്തിനു സമീപത്തു നിന്നാണ് ഏഷ്യന്‍ വംശജയായ ഏഴു വയസുകാരിയെ ജനറല്‍ കമാന്‍ഡ് ഓഫ് അജ്മാന്‍ പോലീസ് കണ്ടെത്തിയത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടിയാണിത്. രക്ഷിതാക്കള്‍ ഒപ്പം ഇല്ലാതെ കുട്ടി തനിച്ചാണെന്നറിഞ്ഞതോടെ പട്രോളിങ്ങിന് എത്തിയ പോലീസ് സംഭവത്തില്‍ ഇടപെടുകയായിരുന്നു.
കുട്ടിയുമായി സംസാരിച്ചതോടെ അവള്‍ രക്ഷിതാക്കളെ തേടുകയാണെന്നും ഈ പ്രദേശത്ത് എവിടെയോ ആണ് കുട്ടിയുടെ വീടെന്നും പോലീസിന് വ്യക്തമായി. തുടര്‍ന്ന് കുട്ടിയ്‌ക്കൊപ്പം രക്ഷിതാക്കളെ തേടി പോലീസും മുന്നിട്ടിറങ്ങുകയായിരുന്നു. ഒടുവില്‍ കുട്ടി പറഞ്ഞു കൊടുത്ത ചില സൂചനകള്‍ വച്ച് പോലീസ് വീട് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന്, കുട്ടിയുടെ 31 കാരനായ പിതാവിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തുകയും ഏഴു വയസുകാരിയെ കൈമാറുകയുമായിരുന്നു.
കുട്ടിയെ രക്ഷിക്കുകയും തങ്ങളുടെ കൈകളില്‍ തിരികെ എത്തിക്കുകയും ചെയ്ത അജ്മാന്‍ പോലീസിന് പിതാവ് നന്ദി അറിയിച്ചു. തീര്‍ത്തും പ്രൊഫഷണല്‍ രീതിയില്‍ ഉള്ള ഇടപെടല്‍ ആയിരുന്നു പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും വളരെ ആത്മാര്‍ഥമായി അവരുടെ കടമ അവര്‍ ചെയ്യുന്നുവെന്നും പോലീസിനെ അഭിന്ദിച്ചുകൊണ്ട് പിതാവ് പറഞ്ഞു.
അതേസമയം പൊതുജനങ്ങളും രക്ഷിതാക്കളും കുട്ടികളുടെ കാര്യത്തില്‍ കുറേക്കൂടെ ശ്രദ്ധചെലുത്തണമെന്ന് ജനറല്‍ കമാന്‍ഡ് ഓഫ് അജ്മാന്‍ പോലീസ് അറിയിച്ചു. ഒരു കാരണവശാലും കുട്ടികളെ പ്രത്യേകിച്ച് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരെ തനിച്ച് പുറത്തേക്ക് വിടരുത്. രക്ഷിതാക്കളോ മുതിര്‍ന്നവരോ നിര്‍ബന്ധമായും ഒപ്പം വേണമെന്നും എല്ലാവരുടെയും സുരക്ഷയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്നും പോലീസ് പറഞ്ഞു.

Keywords: Ajman police return a lost child to their families, Ajman, News, Police, Girl, Parents, Gulf, World.
Powered by Info News For You

Comments
Post a Comment