ബി.ജെ.പിയുടെ മനക്കോട്ടകള്‍ ഉടഞ്ഞു: കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം കന്നഡനാട് ഭരിക്കും

 
ബംഗളൂരു (www.evisionnews.co): രാജ്യം ഉറ്റുനോക്കിയ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബലാബലങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ അവസാനംനേട്ടം ബി.ജെ.പി വിരുദ്ധചേരിക്ക്. വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജെ.ഡി.എസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് മോദിയുടെയും അമിത്ഷായുടെയും മനക്കോട്ടകള്‍ തകിടം മറിഞ്ഞത്.
 
ഒറ്റയ്ക്ക് ഭരിക്കുമെന്ന് പ്രഖ്യാപിച്ച സദാനന്ദഗൗഡയും ലഡുവിതരണം നടത്തിയ രവിശങ്കര്‍ പ്രസാദും നിര്‍മ്മല സീതാരാമനും കാര്യങ്ങള്‍ ഫോട്ടോഫിനിഷിലേക്ക് നീങ്ങുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. അവസാനവട്ട കൂട്ടികിഴിക്കലുകള്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം കന്നഡനാട് ഭരിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം നല്‍കിക്കഴിഞ്ഞ കോണ്‍ഗ്രസ് ദേശീയ നേതൃത്വം മതേതര ജനദാതളിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.
 
കര്‍ണാടക പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുമ്‌ബോള്‍ അത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കൂടി വിജയമാണ്. ഗോവയടക്കമുള്ള സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ പോയതിനുള്ള പ്രായശ്ചിത്വം കൂടിയാണിത്. ഗോവയിലടക്കം സംഭവിച്ച അബദ്ധം കര്‍ണാടകയിലുണ്ടാകരുതെന്ന് മുന്‍കൂട്ടികണ്ടുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങളും ഇവിടെ ശ്രദ്ധേയമാണ്. സോണിയാ ഗാന്ധിയുടെ വിശ്വസ്തനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മറ്റ് പര്‍ട്ടികള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുമായ ഗുലാം നബി ആസാദിനെ കളത്തിലിറക്കിയുള്ള നീക്കങ്ങളാണ് ബിജെപി വിരുദ്ധ സര്‍ക്കാറിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?