മകന്റെ തീരുമാന പ്രകാരമാണ് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചത്; അതില്‍ പൂര്‍ണ സന്തോഷവാനാണെന്നും ദേവഗൗഡ

ബംഗളൂരു: (www.kvartha.com 22.05.2018) മകന്റെ തീരുമാന പ്രകാരമാണ് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും അതില്‍ പൂര്‍ണ സന്തോഷവാനാണെന്നും മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന നേതാവുമായ എച്ച്.ഡി ദേവഗൗഡ. അന്ത്യന്തം നാടകീയ രംഗങ്ങള്‍ അരങ്ങേറിയ കര്‍ണാടകയില്‍ ബി.ജെ.പിയെ പിന്തള്ളി കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം അധികാരത്തിലേക്ക് നീങ്ങുകയാണ്.

എന്നാല്‍ സംസ്ഥാനത്തെ പുതിയ സംഖ്യത്തിന്റെ രൂപീകരണത്തിന് പിന്നില്‍ ദേവഗൗഡയാണെന്നാണ് പലരും കരുതിയിരുന്നത്. അതിനിടെയാണ് ഇത്തരം ഗോസിപ്പുകളെ തള്ളി ദേവഗൗഡ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Alliance with Congress is Kumaraswamy’s decision, says father Deve Gowda, Bangalore, Karnataka, Election, News, Politics, Trending, Congress, BJP, National

കോണ്‍ഗ്രസിനൊപ്പം സഖ്യം ഉണ്ടാക്കിയത് എന്റെ മകന്‍ കുമാരസ്വാമിയുടെ തീരുമാനപ്രകാരമാണ്. ഞാന്‍ അതില്‍ ഒന്നും പറയാന്‍ പോയില്ല. അവന്‍ വ്യക്തിപരമായി എടുത്ത തീരുമാനമാണിത്. ബി.ജെ.പിയുമായി ചേര്‍ന്ന് വീണ്ടും അബദ്ധം ആവര്‍ത്തിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. മുമ്പുണ്ടായ തെറ്റുകള്‍ പഠിച്ചാണ് പാര്‍ട്ടി വീണ്ടും വന്നിരിക്കുന്നത് അഭിമുഖത്തില്‍ ദേവഗൗഡ പറഞ്ഞു.

മകന്‍ രണ്ടാമത്തെ പ്രാവശ്യം മുഖ്യമന്ത്രിയാവുന്നതിന്റെ സന്തോഷത്തിലാണ് മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ. ഉപമുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിലും മന്ത്രിസഭ രൂപീകരണത്തിലും താന്‍ യാതൊരുവിധ ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മകന്റ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ എന്നിവരെ ദേവഗൗഡ വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alliance with Congress is Kumaraswamy’s decision, says father Deve Gowda, Bangalore, Karnataka, Election, News, Politics, Trending, Congress, BJP, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?