ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം; ആവനാഴിയിലെ അവസാന അമ്പുകളും പുറത്തെടുത്ത് മുന്നണികള്‍

ആലപ്പുഴ : (www.kvartha.com 26.05.2018) ചെങ്ങന്നൂര്‍ ഉപതെരഞെടുപ്പിന്റെ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വിജയിക്കാനായി മുന്നണികള്‍ ആവനാഴിയിലെ സര്‍വ അമ്പുകളും എടുത്തു പ്രയോഗിക്കുകയാണ്. പ്രധാന കക്ഷികളായ കോണ്‍ഗ്രസിന്റെയും, ബിജെപിയുടെയും, സിപിഎമ്മിന്റെയും പ്രധാന നേതാക്കളെല്ലാം ചെങ്ങന്നൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു.

സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ്. സിറ്റിങ് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മരണമാണ് ചെങ്ങന്നൂരിനെ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും കണ്‍വെന്‍ഷനുകള്‍ നടത്തുകയും പ്രചരണത്തില്‍ സജീവമാകുകയും ചെയ്തു.

Chengannur to witness final round of election campaign, Alappuzha, News, Politics, Trending, BJP, Congress, CPM, By-election, Kerala

ബിജെപി മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷമാണ് കണ്‍വന്‍ഷന്‍ നടത്തിയത്. കടുത്ത വേനലിനേയും പിന്നീട് വന്ന വേനല്‍ മഴയേയും അവഗണിച്ച് നടത്തിയ പ്രചരണത്തിന് ശനിയാഴ്ച കൊട്ടിക്കലാശമാകുമ്പോള്‍ അവസാന വട്ട കൂട്ടലിലും കിഴിക്കലിലുമാണ് മുന്നണികള്‍.

സംസ്ഥാന-ദേശീയ നേതാക്കള്‍ വരെ പ്രചരണത്തിനെത്തി. ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഇടത് പക്ഷം വോട്ട് ചോദിക്കുമ്പോള്‍ മാറ്റത്തിനാണ് യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വോട്ട് ചോദിക്കുന്നത്.
രണ്ടു മാസത്തിലേറെയായി നീളുന്ന ഉപതെരഞ്ഞെടുപ്പു പ്രചരണാഘോഷത്തിനു ശേഷമാണ് ശനിയാഴ്ച തിരശ്ശീല വീഴുന്നത്. ഞായറാഴ്ച നിശബ്ദ പ്രചാരണം. 28 ന് ആണു വോട്ടെടുപ്പ്. 31 നു ഫലപ്രഖ്യാപനം.

ദേശീയതലം മുതല്‍ വാര്‍ഡ് തലം വരെയുള്ള രാഷ്ട്രീയ, വികസന വിഷയങ്ങള്‍ ചര്‍ച്ചയായ ചെങ്ങന്നൂരില്‍ സീറ്റ് നിലനിര്‍ത്തുകയെന്ന ആവേശത്തിലാണു സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കി എല്‍ഡിഎഫ് മത്സരിക്കുന്നത്. ഏറെക്കാലം യുഡിഎഫിന്റെ കൈവശമിരുന്ന സീറ്റ് കഴിഞ്ഞ തവണ എല്‍ഡിഎഫ് പിടിച്ചെടുത്തതിനു ഡി.വിജയകുമാറിലൂടെ മറുപടി നല്‍കണമെന്ന വാശിയിലാണു യുഡിഎഫ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തോടെയാണ് എന്‍ഡിഎയുടെ പി.എസ്.ശ്രീധരന്‍ പിള്ള വീണ്ടും മത്സരരംഗത്തുള്ളത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മാണി വിഭാഗം യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചത് അക്കാര്യത്തിലെ അനിശ്ചിതത്വം നീക്കി.

എന്നാല്‍ മാണി ഗ്രൂപ്പിന് ചെങ്ങന്നൂരില്‍ കാര്യമായ വേരോട്ടമില്ല. പാര്‍ട്ടിയിലെ പല പ്രദേശത്തു നിന്നും നേതാക്കളുടെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (സ്‌ക്കറിയ വിഭാഗം ) തുടങ്ങിയ പാര്‍ട്ടിയിലേക്കും, നഗരസഭ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിരവധി പേര്‍ സിപിഎമ്മിലേക്കും ചേക്കേറിയിരിക്കുകയാണ്.

എന്‍ഡിഎ ഘടകകക്ഷിയായി തുടരുന്നെങ്കിലും, ബിഡിജെഎസ് ഇതുവരെയായി പ്രചരണത്തില്‍ സജീവമല്ല. ആരു ജയിച്ചാലും പിതൃത്വം ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സമുദായത്തെ സ്‌നേഹിക്കുന്നവര്‍ക്ക് വോട്ട് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനുമായുള്ള വെള്ളാപ്പള്ളിയുടെ ബന്ധം എല്‍ഡിഎഫിന് അനുകൂലമാകുമെന്നാണ് പൊതുവേ കരുതിയിരുന്നത്.

എന്നാല്‍ മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പിന്തുണ പ്രഖ്യാപിച്ചാല്‍ തിരിച്ചടിയാകുമോയെന്ന തോന്നല്‍ പൊതുവേ ഉണ്ടായിരിക്കുന്നു. അവസാന ദിവസങ്ങളില്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കിയാണ് എല്ലാ മുന്നണികളും പ്രചാരണത്തിന്റെ ഫിനിഷിങ് സജീവമാക്കിയത്.

എല്‍ഡിഎഫിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസ്.അച്യുതാനന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എം പി വീരേന്ദ്രകുമാര്‍, ആര്‍. ബാലകൃഷ്ണപിള്ള തുടങ്ങിയവരും യുഡിഎഫിനുവേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയും രംഗത്തു വന്നിരുന്നു.

കൂടുതല്‍ സമയവും കുടുംബയോഗങ്ങളില്‍ പങ്കെടുത്തു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രചാരണത്തിന്റെ ആദ്യ ഘട്ടം മുതല്‍ നാട്ടുകാരനെപ്പോലെ മണ്ഡലത്തിലുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് എം.എം.ഹസനും മിക്ക ദിവസങ്ങളിലും മണ്ഡലത്തില്‍ നിറഞ്ഞുനിന്നു.

എന്‍ കെ പ്രേമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും പ്രചരണത്തില്‍ യുഡിഎഫിനായി രംഗത്ത് സജീവമായിരുന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കറും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബുമാണു എന്‍ഡിഎയ്ക്കു വേണ്ടി എത്തിയ പ്രമുഖര്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആദ്യ നാളുകള്‍ മുതല്‍ മണ്ഡലത്തില്‍ സജീവമായി പ്രചാരണ രംഗത്തുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chengannur to witness final round of election campaign, Alappuzha, News, Politics, Trending, BJP, Congress, CPM, By-election, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?