ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍, മറ്റ് നാലുപേര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതപ്പെടുത്തി
ഗുരുഗ്രാം: (www.kvartha.com 04.05.2018) ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ 22 കാരനായ ഓട്ടോ ഡ്രൈവര്‍ ആകാശ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട മറ്റു നാലുപേരെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. ഇയാളുടെ ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗുരുഗ്രാമിലെ ഭോണ്ഡ്‌സിയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിക്കാണു സംഭവം. എന്നാല്‍ വ്യാഴാഴ്ചയാണ് പോലീസ് ഇക്കാര്യം പുറത്തുവിട്ടത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 19 കാരിയാണു ക്രൂരമായ മാനഭംഗത്തിന് ഇരയായത്. അലിഗഡിലേക്കു പോകാന്‍ സോഹ്നയില്‍ ഒറ്റയ്ക്കു ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ ഗുരുഗ്രാമില്‍ സുരക്ഷിതമായി എത്തിക്കാമെന്നു പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ കൂട്ടിക്കൊണ്ടുപോയതെന്നു ഗുരുഗ്രാം പോലീസ് പിആര്‍ഒ രവീന്ദര്‍ കുമാര്‍ പറഞ്ഞു.
അലിഗഡിലേക്കുള്ള ബസ് പോയെന്നും ഗുരുഗ്രാമില്‍ ചെന്നാല്‍ മാത്രമേ ബസ് കിട്ടുകയുള്ളൂവെന്നും ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ വിജനമായ സ്ഥലത്ത് ഓട്ടോ നിര്‍ത്തി.
അവിടെ ഡ്രൈവറുടെ സുഹൃത്തുക്കളായ നാലുപേര്‍ കാത്തുനില്‍പുണ്ടായിരുന്നു. തുടര്‍ന്നു എല്ലാവരും കൂടി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. മാനഭംഗത്തെ എതിര്‍ത്തപ്പോള്‍ കയ്യും കാലും കൂട്ടിപ്പിടിച്ച് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ നേരെ ഡ്രൈവര്‍ വെള്ളം തളിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനഭംഗത്തിനുശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ചു സംഘം കടന്നുകളഞ്ഞതായും പോലീസ് പറഞ്ഞു.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ സോഹ്ന പോലീസ് സ്‌റ്റേഷനിലെത്തി പെണ്‍കുട്ടി ഓട്ടോയുടെ നമ്പര്‍ സഹിതം പരാതി നല്‍കുകയായിരുന്നു. മറ്റു പ്രതികള്‍ വിളിക്കുന്നത് കേട്ട് പ്രതികളിലൊരാളുടെ പേരും അവള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ബുധനാഴ്ച കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ഗുരുഗ്രാമില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുകയാണ്. കഴിഞ്ഞവര്‍ഷം അവസാനം 135 മാനഭംഗക്കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 2016 ല്‍ അത് 131 ആയിരുന്നു.

Keywords: Autorickshaw driver, his friends gang-molest 19-year-old in Gurugram, Molestation, Arrest, Auto Driver, Complaint, Police, Criminal Case, Crime, News, National.
Powered by Info News For You

Comments
Post a Comment