എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചു
മുംബൈ: (www.kvartha.com 07.05.2018) എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചു. ഇതു സംബന്ധിച്ച പരാതിയുമായി എയര്‍ഹോസ്റ്റസ് രംഗത്തെത്തി. ഇക്കഴിഞ്ഞ മെയ് നാലിന് അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിലെ എയര്‍ഹോസ്റ്റസാണ് പരാതിക്കാരി.
വിമാനത്തില്‍ വച്ച് പൈലറ്റും താനുമായി വഴക്കുണ്ടായെന്നും അതിന് ശേഷമാണ് സംഭവം നടന്നതെന്നും എയര്‍ഹോസ്റ്റസ് മുംബൈ സഹര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി പോലീസ് പൈലറ്റിനെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം, സംഭവത്തെ കുറിച്ച് എയര്‍ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Air India air hostess alleges molestation on board by pilot, Mumbai, News, Molestation attempt, Crime, Criminal Case, Complaint, Police, Probe, Air India, Flight, National.
Keywords: Air India air hostess alleges molestation on board by pilot, Mumbai, News, Molestation attempt, Crime, Criminal Case, Complaint, Police, Probe, Air India, Flight, National.
Powered by Info News For You

Comments
Post a Comment