പ്രചരണം വ്യാജമെന്ന്; വടക്കാഞ്ചേരിയേയും വവ്വാലിനേയും ഒരുമിച്ച് കണ്ടാല്‍ വടക്കാഞ്ചേരിയെ ആദ്യം ഓടിക്കണമെന്ന് നിപ രോഗികളെ ചികിത്സിച്ച ഡോക്ടര്‍; വടക്കന്‍ നിങ്ങളെ എപ്പോഴും വെടക്കാക്കും എന്നും എഫ് ബി പോസ്റ്റ്
താമരശ്ശേരി: (www.vartha.com 24.05.2018) വടക്കാഞ്ചേരിയേയും വവ്വാലിനേയും ഒരുമിച്ച് കണ്ടാല്‍ വടക്കാഞ്ചേരിയെ ആദ്യം ഓടിക്കണമെന്ന് നിപ രോഗികളെ ചികിത്സിച്ച ഡോക്ടര്‍ ബിജിന്‍ ജോസഫ്. സമൂഹമാധ്യമങ്ങിലൂടെ തെറ്റിദ്ധാരണകള്‍ പരത്തുന്ന ജേക്കബ് വടക്കാഞ്ചേരിയെപോലെയുള്ളവരെ വിമര്‍ശിച്ചാണ് ബിജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. മരിച്ച നഴ്‌സ് ലിനിയെ അടക്കം ചികിത്സിച്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജനാണ് ഡോക്ടര്‍ ബിജിന്‍ ജോസഫ്. വ്യാജ ചികിത്സകരുടെ പ്രചാരവേലകളില്‍ വീഴരുത്. വടക്കാഞ്ചേരിയേയും വവ്വാലിനേയും ഒരുമിച്ച് കണ്ടാല്‍ വടക്കാഞ്ചേരിയെ ആദ്യം ഓടിക്കണം. വടക്കന്‍ നിങ്ങളെ എപ്പോഴും വെടക്കാക്കും എന്ന് ബിജിന്‍ പറയുന്നു. ഇതോടൊപ്പം രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളും ബിജിന്‍ പങ്കുവയ്ക്കുന്നു.
ബിജിന്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയില്‍ Nipah വൈറസ് ബാധയെ തുടര്‍ന്ന് ഉണ്ടായ മരണങ്ങളെ കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ അത്യധികം ഭീതിയിലാണ്. ഈ സാഹചര്യം മുതലെടുത്ത് കിംവദന്തികളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നവരും വ്യാജചികിത്സകരും സജീവമായിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രോഗ ചികിത്സയുടെ സാധ്യതകള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും അറിഞ്ഞിരിക്കേണ്ടതുണ്ട്.. വിസ്താര ഭയമുള്ളത് കൊണ്ട് Nipah വൈറസിന്റെ ചരിത്രം മുതലായ കാര്യങ്ങള്‍ എഴുതുന്നില്ല. Nipah virus ബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയ രണ്ട് പേരെ പരിശോധിക്കുകയും പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്ത ഡോക്ടറെന്ന നിലയില്‍ ചില അനുഭവങ്ങള്‍ പറയാം.
ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയില്‍ സാലിഹ് എന്ന യുവാവ് പനിബാധിതനായി വന്നിരുന്നു. നാല് ദിവസത്തെ പനിയും തലവേദനയും ശരീരവേദനയുമായിരുന്നു ലക്ഷണങ്ങള്‍. ആശുപത്രിയിലെത്തി കുറച്ച് സമയം കഴിഞ്ഞപ്പോള്‍ മുതല്‍ സ്ഥലകാലബോധം നഷ്ടപ്പെട്ട പോലെ പെരുമാറാന്‍ തുടങ്ങി. അവസ്ഥ മോശമായി തുടങ്ങിയപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ഹോസ്പ്പിറ്റലിലേക്ക് റഫര്‍ ചെയ്തു.. അവിടെ വെച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരനടക്കം മൂന്നു പേര്‍ അവരുടെ വീട്ടില്‍ മരണത്തിന് കീഴടങ്ങി. മറ്റ് കുടുംബാംഗങ്ങള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്. കുറെനാളായി ഉപയോഗത്തിലില്ലായിരുന്ന കിണര്‍ നന്നാക്കിയ കാര്യം കൂടെ വന്നവര്‍ പറഞ്ഞിരുന്നു. കൂടുതല്‍ ജോലി ചെയ്തത് കൊണ്ടാണ് പനിയും ശരീരവേദനയുമെന്നാണ് കൂട്ടിരിപ്പുകാര്‍ ആശ്വസിച്ചത്. എങ്കിലും സാലിഹിന്റെ സഹോദരന്‍ രണ്ടാഴ്ച മുമ്പ് ഇത്തരത്തിലുള്ള പനിബാധിച്ച് മരിച്ചതു കൊണ്ട് എല്ലാവരുടെയും മുഖത്ത് കടുത്ത ആശങ്ക നിഴലിച്ച് നിന്നിരുന്നു. ഉപയോഗമില്ലാതെ കിടന്ന കിണറായത് കൊണ്ട് വവ്വാലുകളുടെ താവളമായിരുന്നു ആ കിണര്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി കിണര്‍ ആരോഗ്യ വകുപ്പധികൃതര്‍ സീല്‍ ചെയ്ത് വെച്ചിരിക്കുകയാണ്. സാഹചര്യ തെളിവുകള്‍ വെച്ച് നോക്കുമ്പോള്‍ വാവലുകളില്‍ നിന്നാണ് രോഗാണു പകര്‍ന്നു കിട്ടിയതെന്ന് അനുമാനിക്കാം. എങ്കിലും അത്തരത്തിലുള്ള നിഗമനത്തില്‍ എത്തുന്നതിനു മുമ്പ് വാവലുകളില്‍ നിന്ന് രോഗാണുവിനെ വേര്‍തിരിച്ചെടുക്കണം.
ഇന്നലെ മരണപെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ലിനിയാണ് ഞാന്‍ കണ്ട മറ്റൊരു രോഗി. Nipah വൈറസ് ബാധയുള്ള രോഗികളെ പരിചരിച്ചതു വഴിയാണ് രോഗം പകര്‍ന്ന് കിട്ടിയത്. ഈ കഴിഞ്ഞ ശനിയാഴ്ച അതിരാവിലെയാണ് താലൂക്ക് ഹോസ്പ്പിറ്റലില്‍ നിന്നും അവരെത്തുന്നത്.. മൂന്ന് ദിവസമായുള്ള പനിയും ശരീരവേദനയും തലവേദനയുമായിരുന്നു ലക്ഷണങ്ങള്‍. pulse , blood pressure തുടങ്ങിയ vitals സാധാരണമായിരുന്നു. ക്ഷീണിതയായിരുന്നെങ്കിലും രോഗവിവരം എന്നോടും എന്റെ കൂടെയുള്ള സ്റ്റാഫിനോടും വിശദമായി പറഞ്ഞു. രക്തപരിശോധനയില്‍ ചെറിയ രീതിയിലുള്ള leucopenia (ശ്വേതരക്താണുക്കളുടെ കുറവ്), thrombocytopenia (platelet കുറവ്) എന്നിവ മാത്രമേ കാര്യമായി പറയാനുള്ളായിരുന്നു.. രാവിലെ ഞങ്ങളുടെ മെഡിസിന്‍ കണ്‍സള്‍ട്ടണ്ടിനെ കാണിച്ച് ചികിത്സ തീരുമാനിക്കുവാന്‍ നിരീക്ഷണത്തില്‍ വെച്ചു.. കുറച്ച് കഴിഞ്ഞപ്പോള്‍ disorientation ഉണ്ടായി. മരണഭയം അവരുടെ മുഖത്ത് വ്യക്തമായിരുന്നു. മെഡിസിന്‍ ഡോക്ടര്‍ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് refer ചെയ്തു. അവിടെ വെച്ച് ആ സഹോദരി മരണത്തിന് കീഴടങ്ങി. രോഗീപരിചരണത്തിനുവേണ്ടി അവര്‍ സ്വന്തം ജീവന്‍ ബലി കൊടുത്തു.
ഇപ്പോള്‍ ചികിത്സയിലിരിക്കുന്ന 26 വയസ്സുള്ള യുവാവാണ് മറ്റൊരാള്‍. പനിബാധി്ച്ച് ചികിത്സ തേടിയെത്തിയ അയാള്‍ക്ക് വളരെ പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുകയും അപസ്മാരമുണ്ടാവുകയും ചെയ്തു. വന്നപ്പോള്‍ സാധാരണ നിലയിലായിരുന്ന B.P വളരെയധികം കൂടി. meningiencephalitis& myocarditis ഉണ്ടായതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടു. (തലച്ചോറിനേയും ഹൃദയത്തേയും ബാധിക്കുന്ന അവസ്ഥ). മരുന്നുകളോട് വേണ്ടത്ര രീതിയില്‍ പ്രതികരിക്കാത്തത് കൊണ്ട് അയാളെയും refer ചെയ്തു. ഈ യുവാവിന് Nipah വൈറസ് infection ആണോ എന്നതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല..
ഇത്തരത്തില്‍ ഒട്ടനവധി രോഗികളെ ചികിത്സിച്ചതിനു ശേഷമാണ് Nipah virus infection ആണെന്ന് സ്ഥിരീകരണം വന്നത്. അതിനുശേഷവും സാമാന ലക്ഷണങ്ങളുള്ള രോഗികളെ പരിശോധിച്ചു. രോഗം വളരെ ഗുരുതരമാണെന്നും വളരെ പെട്ടെന്ന് മരണകാരകമാകുന്നതുമാണെന്ന് അറിഞ്ഞിരിക്കണം. നൂറു കണക്കിന് ആരോഗ്യരക്ഷാ പ്രവര്‍ത്തകരാണ് സ്വന്തം ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്നത്.അനാവശ്യമായ ഭീതികൊണ്ട് കാര്യമില്ല.സാധ്യമായ എല്ലാ മുന്‍കരുതലും പ്രതിരോധമാര്‍ഗ്ഗങ്ങളും സ്വീകരിക്കുക.
രോഗത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലായ ഉടന്‍ തന്നെ ആരോഗ്യവകുപ്പും അതിന് നേതൃത്വം നല്‍കുന്ന ആരോഗ്യമന്ത്രിയും തങ്ങളാലാകാവുന്ന വിധം ചികിത്സാസൗകര്യങ്ങള്‍ നല്‍കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളും ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംഘടനകളും പരിപൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്ത് കഴിഞ്ഞു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നിന്ന് ഈ വിപത്തിനെ നേരിടണം..
പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പുകള്‍
1. വ്യാജ ചികിത്സകരുടെ പ്രചാരവേലകളില്‍ വീഴരുത്. ഉദാ. വടക്കാഞ്ചേരിയേയും വാവലിനേയും ഒരുമിച്ച് കണ്ടാല്‍ വടക്കാഞ്ചേരിയെ ആദ്യം ഓടിക്കുക. വടക്കന്‍ നിങ്ങളെ എപ്പോഴും വെടക്കാക്കും.. വാവല്‍ ചിലപ്പോള്‍ മാത്രമേ നിങ്ങളുടെ ഭക്ഷണത്തിലേക്ക് കാഷ്ഠിക്കുകയുള്ളു.. തട്ടിപ്പുകാരില്‍ നിന്നും കമ്മീഷന്‍ വാങ്ങി അവരെ സംരക്ഷിച്ച് നടക്കുന്ന രാഷ്ട്രീയക്കാരെ പുച്ഛിച്ച് തള്ളുക.. മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍ ഇലനക്കി പട്ടികളുടെ ചിറി നക്കി പട്ടികളാണ് അത്തരക്കാര്‍..
2. അനാവശ്യമായി ആശുപത്രികള്‍ കയറിയിറങ്ങരുത്.
3. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വാവലുകളുടെ കാഷ്ഠവും മറ്റും വെള്ളത്തില്‍ കലരാനിടയുണ്ട്.
4. രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. ആവശ്യമായി വന്നാല്‍ ഗ്ലൗസ്, മാസ്‌ക് എന്നിവ ഉപയോഗിക്കുക. കൈ നന്നായി antiseptic solutions ഉപയോഗിച്ച് കഴുകുക.
5. രോഗം ബാധിച്ച് മരിച്ചവരുടെ ശവശരീരം കൈകാര്യം ചെയ്യുന്നവര്‍ മുന്‍കരുതലുകളെടുക്കുക.
6. വാവലോ മറ്റോ ഭക്ഷിച്ച പഴങ്ങളുടെ ബാക്കി കഴിക്കാതിരിക്കുക. വാഴ കൂമ്പ് പോലെ വാവലുകള്‍ വന്നിരിക്കാനും കുടിക്കാനും സാധ്യതയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുക.
7. ആഹാര പദാര്‍ത്ഥങ്ങള്‍ മൂടിവെച്ച് സൂക്ഷിക്കുക.
8. ഊരും പേരുമില്ലാത്ത maximum share എന്ന് ആവശ്യപ്പെടുന്ന വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക.
9. എല്ലാ പനിയും Nipah വൈറസ് അല്ല.. നമ്മള്‍ വാവലിനെ ബഹുമാനിക്കുന്നതു പോലെ കൊതുകിനേയും എലിയേയുമൊക്കെ വിലവെക്കണം.. മഴക്കാലത്ത് അധികമായി കാണുന്ന ഡെങ്കിപ്പനി, മലേറിയ, എലിപ്പനി തുടങ്ങിയ സര്‍വ്വസാധാരണമായ രോഗങ്ങളെ പ്രതിരോധിക്കാന്‍ വിട്ടുപോകരുത്.
10.ഗാലറിയിലിരുന്ന് കളി കാണാനും മാര്‍ക്കിടാനും എളുപ്പമാണ്. മെസിക്കും റോണാള്‍ഡോയ്ക്കും വരെ നമ്മള്‍ മാര്‍ക്കിടും.. ഈ സന്നിഗ്ദ ഘട്ടത്തില്‍ സ്വന്തം ജീവന്‍ പണയം വെച്ച് കൊണ്ട് കര്‍മ്മരംഗത്ത് വ്യാപൃതരായിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ പ്രശംസിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Wayanad, Fake, Post, Facebook, Trending, Nipah Virus, Dr. Bijin Joseph FB Post on Nipah Virus.

Powered by Info News For You

Comments
Post a Comment