യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ബി ജെ പി നേതാക്കള്‍ക്കെതിരെ കുതിരക്കച്ചവട തെളിവുമായി കുമാരസ്വാമി; കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തി, ഒരു എംഎല്‍എയെ ഡെല്‍ഹിയിലേക്കു ചാര്‍ട്ടേഡ് വിമാനത്തില്‍ കടത്തി

ബംഗളൂരു: (www.kvartha.com 17.05.2018) കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഗുരുതര ആരോപണവുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്നു കുമാരസ്വാമി ബംഗളൂരുവില്‍ മാധ്യമങ്ങളോടു പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് കുമാരസ്വാമി തുറന്നടിച്ചു.

ഒരു എംഎല്‍എയെ ഡെല്‍ഹിയിലേക്കു ചാര്‍ട്ടേഡ് വിമാനത്തില്‍ കടത്തി. ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇക്കാര്യം പ്രതിപക്ഷ പാര്‍ട്ടികളോടും മുഖ്യമന്ത്രിമാരോടും അഭ്യര്‍ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Karnataka: JD(S) leader HD Kumaraswamy accuses BJP of attempting to poach its legislators, Bangalore, News, Prime Minister, Allegation, Media, Politics, Rahul Gandhi, National

അതിനിടെ കര്‍ണാടകയില്‍ നടന്നതു ജനാധിപത്യത്തിന്റെ കശാപ്പാണെന്ന് എ.കെ. ആന്റണി പറഞ്ഞു. തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന വാഗ്ദാനം ഗവര്‍ണര്‍ ലംഘിച്ചു. ഗവര്‍ണര്‍ പദവിയെ ഇത്രമാത്രം ദുരുപയോഗിച്ചത് ഇതാദ്യമാണെന്നും അധികാരവിനിയോഗത്തെ നിയമപരമായും രാഷ്ട്രീയമായും കൈകാര്യം ചെയ്യുമെന്നും ആന്റണി വ്യക്തമാക്കി.

ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മറുപടി പുറത്തുവന്നു. ബിജെപിയുടേതു പൊള്ളയായ വിജയമെന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ് അമിത് ഷായെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസിന്റേതു അവസരവാദരാഷ്ട്രീയമെന്നാണ് അമിത് ഷായുടെ കുറ്റപ്പെടുത്തല്‍.

അതിനിടെ, രാജ്ഭവനുമുന്നില്‍ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.

Keywords: Karnataka: JD(S) leader HD Kumaraswamy accuses BJP of attempting to poach its legislators, Bangalore, News, Prime Minister, Allegation, Media, Politics, Rahul Gandhi, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?