കണ്ണൂരില്‍ നായനാര്‍ അക്കാദമി ശനിയാഴ്ച യെച്ചൂരി നാടിന് സമര്‍പ്പിക്കും

കണ്ണൂര്‍: (www.kvartha.com 18.05.2018) കണ്ണൂരില്‍ നായനാര്‍ അക്കാദമി ശനിയാഴ്ച സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നാടിന് സമര്‍പ്പിക്കും. ഇതോടൊപ്പം ചടങ്ങില്‍ നായനാരുടെ പ്രതിമയും അനാച്ഛാദനം ചെയ്യും. നായനാര്‍ അക്കാദമി മ്യൂസിയം കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാജ്യത്തെ തന്നെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മ്യൂസിയമാണ് കണ്ണൂരില്‍ വരുന്നത്. പാര്‍ട്ടിയുടെ ചരിത്രം ഉള്‍കൊള്ളുന്ന മ്യൂസിയം, റഫറന്‍സ് ലൈബ്രറി, ഓപ്പണ്‍ തീയേറ്റര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് നായനാര്‍ സ്മാരക സമുച്ചയം.

നായനാര്‍ ദിനമായ മെയ് 19 നാണ് നാടിന് സമര്‍പ്പിക്കുന്നത്. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചടങ്ങ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ തന്നെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മ്യൂസിയം കണ്ണൂരില്‍ വരുന്നത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ അനിഷേധ്യ നേതാവായിരുന്ന ഇ കെ നായനാരുടെ പേരിലാണ്. പയ്യാമ്പലത്തെ 3.45 ഏക്കര്‍ സ്ഥലത്താണ് ജനങ്ങളില്‍ നിന്നും സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് ഇ കെ നായനാര്‍ അക്കാദമി നിര്‍മിച്ചിരിക്കുന്നത്. കൂടാതെ സാര്‍വ ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്നതും കമ്മ്യൂണിസ്റ്റ് അനുബന്ധിയായ വിവിധ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനമായും അക്കാദമി മാറുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.


മ്യൂസിയം കൂടാതെ പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ റഫറന്‍സ് ലൈബ്രറി, കലാ സാംസ്‌കാരിക പരിപാടികള്‍ നടത്താവുന്ന ഹാള്‍, ഓപ്പണ്‍ ഓഡിറ്റോറിയം തുടങ്ങിയവയാണ് കെട്ടിട സമുച്ചയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ അക്കാദമിയില്‍ എത്തുന്നവര്‍ക്ക് വടക്കേ മലബാറിലെ കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Sitharam Yechoori,  Nayanar Academy, Inaugurated, Nayanar Academy will be inaugurated on tomorrow.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?