മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് മലയാളികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു


മൈസൂര്‍ (www.evisionnews.co): മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡനില്‍ മരം കടപുഴകി വീണ് രണ്ടുമലയാളികളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പാലക്കാട് സ്വദേശി ഹിലാല്‍, തളിപ്പറമ്പ് സ്വദേശി വിനോദ് എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. മലയാളികളുള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശക്തമായ കാറ്റും മഴയും ഉണ്ടായതിനെത്തുടര്‍ന്നാണ് മരങ്ങള്‍ കടപുഴകുകയും ഗാര്‍ഡനിലെ കൂടാരങ്ങള്‍ തകരുകയും ചെയ്തത്. മഴയ്ക്കൊപ്പം സാധരണയേക്കാള്‍ വലിപ്പമുള്ള ആലിപ്പഴങ്ങും വീണു. ഇത് ശരീരത്തില്‍ വീണും ചിലര്‍ക്ക് പരിക്കേറ്റു. കേരളത്തില്‍ നിന്ന് വിനോദ സഞ്ചാരത്തിനായെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. കാറ്റും മഴയുംമൂലം വൃന്ദാവന്‍ ഗാര്‍ഡന്‍ അടച്ചിട്ടിരിക്കുകയാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?