കൂട്ടുകാരിയുടെ പിറന്നാളിന് സര്‍പ്രൈസ് നല്‍കി വിദ്യാര്‍ത്ഥി; സംഭവം കണ്ട് യൂണിവേഴ്‌സിറ്റി തന്നെ ഞെട്ടി

ന്യൂ ഡല്‍ഹി: (www.kvartha.com 22.05.2018) കൂട്ടുകാരിയുടെ പിറന്നാളിന് സര്‍പ്രൈസ് നല്‍കി വിദ്യാര്‍ത്ഥി. സംഭവം കണ്ട് യൂണിവേഴ്‌സിറ്റി തന്നെ ഞെട്ടി. തിങ്കാളാഴ്ച ഡല്‍ഹി ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലാണ് വ്യത്യസ്തമാര്‍ന്ന സംഭവം അരങ്ങേറിയത്. കൂട്ടുകാരിയുടെ പിറന്നാളിന് ആശംസകള്‍ അറിയിക്കാന്‍ ഒരു വ്യത്യസ്ഥമാര്‍ഗം തിരയുകയായിരുന്നു കാമുകന്‍. ഒടുവില്‍ വ്യത്യസ്ഥമായ മാര്‍ഗം തന്നെ കണ്ടെത്തി. യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യുക തന്നെ. തുടര്‍ന്ന് രാത്രി 12 മണിക്ക് വെബ്സൈറ്റില്‍ കാമുകിയ്ക്കുള്ള പിറന്നാള്‍ സന്ദേശവും ഇട്ടു.

രാവിലെ യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് തുറന്നവരെല്ലാം കണ്ടത് ഹോം പേജില്‍ തന്നെ ഹാപ്പി ബര്‍ത്ത്ഡേ പൂജ എന്ന സന്ദേശമായിരുന്നു. ഇതോടെ പെണ്‍കുട്ടിക്ക് പിറന്നാള്‍ ആശംസിക്കാന്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റ് കാമുകന്‍ ഹാക്ക് ചെയ്യുകയായിരുന്നുവെന്ന് അധികൃതര്‍ക്കു പിടികിട്ടി. ഹോംപേജില്‍ കണ്ട സന്ദേശം സ്‌ക്രീന്‍ഷോട്ട് എടുത്തു സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി.

എന്നാല്‍ സംഭവത്തെക്കുറിച്ചു യൂണവേഴ്സിറ്റിയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇതു പോലെ ഒരു കാമുകനെ കിട്ടിയ പെണ്‍കുട്ടി ഭാഗ്യവതിയാണ് എന്നാണു സോഷില്‍ മീഡിയയുടെ പ്രതികരണം.


National, News, New Delhi, Love, University, Website, Lover, Birthday, Wish, Happy birthday, Pooja! Jamia Millia website hacked to wish one Pooja

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, New Delhi, Love, University, Website, Lover, Birthday, Wish, Happy birthday, Pooja! Jamia Millia website hacked to wish one Pooja


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?