സ്വന്തം എം എല്‍ എമാരെ പോലും വിശ്വാസമില്ല; റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാരെ നിരീക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പ്

ബംഗളൂരു: (www.kvartha.com 18.05.2018) ബി ജെ പിക്കാര്‍ ചാക്കിട്ടുപിടിക്കുമെന്ന് കരുതി ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ എം എല്‍ എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ പുതിയ സംവിധാനമൊരുക്കി കോണ്‍ഗ്രസ് . സ്വന്തം എം എല്‍ എമാരെ പോലും വിശ്വാസമില്ലാത്ത കോണ്‍ഗ്രസ് റിസോര്‍ട്ടില്‍ കഴിയുന്ന എം എല്‍ എമാരെ നിരീക്ഷിക്കാന്‍ മൊബൈല്‍ ആപ്പുമായി രംഗത്തെത്തിയിരിക്കയാണ്.

ഇതുവഴി, എം.എല്‍.എമാരുടെ ഫോണിലേക്കെത്തുന്ന കോളുകളും എസ്.എം.എസുകളും എന്നുവേണ്ട വാട്‌സാപ്പ് സന്ദേശങ്ങളുള്‍പ്പടെയുള്ള വിവരങ്ങള്‍ റെക്കാര്‍ഡ് ചെയ്യപ്പെടും. എം.എല്‍.എമാരെ ഹൈദരാബാദിലുള്ള റിസോര്‍ട്ടുകളിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ആപ്പ് വേര്‍ഷനുമായുള്ള കോണ്‍ഗ്രസിന്റെ നീക്കം.

A Mobile App Could Be Part Of Congress's Arsenal In Karnataka, Bangalore, News, Politics, Trending, Karnataka, BJP, Congress, Technology, Mobile Phone, National

മറുകണ്ടം ചാടുന്നതിനായി തങ്ങളുടെ എം.എല്‍.എമാര്‍ക്ക് 100 കോടി വരെ ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നതായി കഴിഞ്ഞ ദിവസം ജനതാദള്‍ (എസ്) നേതാവ് കുമാരസ്വാമി ആരോപിച്ചിരുന്നു. എന്തുവില കൊടുത്തും ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ വലയില്‍ വീഴാതെ എംഎല്‍എമാരെ സൂക്ഷിക്കുക എന്നതാണ് ഇരുപാര്‍ട്ടികളും ഇപ്പോള്‍ നേരിടുന്ന തലവേദന.

അതേസമയം ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് ബി.ജെ.പിയോട് വിശ്വാസ വോട്ടെടുപ്പ് തേടി ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: A Mobile App Could Be Part Of Congress's Arsenal In Karnataka, Bangalore, News, Politics, Trending, Karnataka, BJP, Congress, Technology, Mobile Phone, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?