ഇസ്രയേലിനെതിരായ സൗഹൃദ മത്സരം; മെസ്സിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമിരമ്പുന്നു
ജറുസലേം: (www.kvartha.com 18.05.2018) ഫലസ്തീനികള്‍ക്ക് മേല്‍ നരനായാട്ട് തുടരുന്ന ഇസ്രയേലുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമിരമ്പുന്നു. ഇസ്രയേല്‍ രൂപീകരണത്തിന്റെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സരത്തില്‍ മെസ്സിയും കൂട്ടരും കളിക്കരുതെന്നാണ് സോഷ്യല്‍ മീഡിയയിലുയരുന്ന മുറവിളി. #NothingFriendly എന്ന ഹാഷ്ടാഗിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയരുന്നത്. ഇസ്രയേലിനോട് അനുഭാവം പുലര്‍ത്തുന്നു എന്ന പേരില്‍ നേരത്തെ തന്നെ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ലയണല്‍ മെസ്സിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ടിരിക്കുന്നത്.
ജൂണ്‍ 9ന് ശനിയാഴ്ച്ച ജറുസലേമില്‍ വെച്ചാണ് കളി നടക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ മത്സരം ബാഴ്‌സലോണയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മെസ്സിയും സംഘവും മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ഇസ്രയേല്‍ വെടിവെപ്പില്‍ കാല്‍മുട്ട് തകര്‍ന്ന് ഫുട്‌ബോള്‍ നിന്ന് പിന്മാറിയ ഫലസ്തീന്‍ താരം മുഹമ്മദ് ഖലീല്‍ ആവശ്യപ്പെട്ടു. ഖലീലിന്റെ പ്രതികരണത്തിന്റെ ചുവടുപിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ മെസ്സിക്കും സംഘത്തിനുമെതിരെ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sports, Football, News, Football Player, Social Network, Israel, Argentina, Barcelona, Match, Messi criticized for argentina's match against israel

Powered by Info News For You

Comments
Post a Comment