ഫ്രഞ്ചുപട വെടിപൊട്ടിച്ച് തുടങ്ങി; പ്രമുഖരില്ലാതെയിറങ്ങി അയര്‍ലാന്‍ഡിനെ തകര്‍ത്തു; ലോകകപ്പ് ഫ്രാന്‍സിനുള്ളതെന്ന് അയര്‍ലാന്‍ഡ് പരിശീലകന്‍

പാരീസ്: (www.kvartha.com 30.05.2018) പ്രതിഭകളുടെ പടുകൂറ്റന്‍ പടയുമായി റഷ്യന്‍ മണ്ണില്‍ കാല്‍പ്പന്ത് വിസ്മയം സൃഷ്ടിക്കാനൊരുങ്ങുന്ന ഫ്രാന്‍സിന് സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ അയര്‍ലാന്‍ഡിനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് തറപറ്റിച്ചാണ് ഫ്രഞ്ചുപടയുടെ വിജയഭേരി. 40-ാം മിനിറ്റില്‍ ഒളിവര്‍ ജിറൂഡും 44-ാം മിനിറ്റില്‍ നെബില്‍ ഫെക്കിറുമാണ് ഫ്രാന്‍സിന് വേണ്ടി സ്‌കോര്‍ ചെയ്തത്.

പരിക്കൊഴിവാക്കാന്‍ അന്റോയിന്‍ ഗ്രീസ്മാന്‍, എന്‍ഗോളോ കാന്റെ, പോള്‍ പോഗ്ബ എന്നീ വമ്പന്‍ താരങ്ങളെ സൈഡ് ബെഞ്ചിലിരുത്തിയാണ് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ടീമിനെ ഇറക്കിയത്. ഗ്രീസ്മാനും പോഗ്ബയ്ക്കും രണ്ടാം പകുതിയില്‍ അവസരം നല്‍കി.


മറ്റുമത്സരങ്ങളില്‍ ഇറ്റലി സൗദിയേയും(2-1) തുര്‍ക്കി ഇറാനെയും(2-1), കെനിയ ഗിനിയെയും(1-0) തോല്‍പ്പിച്ചു. പോര്‍ച്ചുഗല്‍-തുനീഷ്യ(2-2), മെക്സിക്കോ-വെയ്ല്‍സ്(0-0), നൈജീരിയ-കോംഗോ (1-1) മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, France, Fifa, World Cup, Paris, Airland, Warm-up Match, Warm-Up Match- France defeated Airland


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?