മുട്ടന്‍ വരിക്ക, സിങ്കപ്പൂര്‍ പാലോടന്‍ തൈകള്‍ വാങ്ങാം; അനന്തവിസ്മയത്തില്‍ പ്രത്യേക സ്റ്റാള്‍
തിരുവനന്തപുരം: (www.kvartha.com 26.05.2018) സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ നടക്കുന്ന അനന്തവിസ്മയം പ്രദര്‍ശന വിപണനോത്സവത്തെ വ്യത്യസ്തമാക്കുന്നത് പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിന്റെ സ്റ്റാളാണ്. കൃഷി ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടെ എത്തിയാല്‍ അത്യുത്പാദന ശേഷിയുള്ള വിവിധ ഇനം തൈകള്‍ വാങ്ങാം. മൂന്ന് വര്‍ഷത്തില്‍ കായ്ക്കുന്ന തേന്‍ വരിക്ക, മുട്ടന്‍ വരിക്ക, സിങ്കപ്പൂര്‍ പാലോടന്‍ വരിക്ക എന്നീ പ്ലാവിനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഒപ്പം ആറ് മാസത്തില്‍ കായ്ക്കുന്ന വെസ്‌റ്റേണ്‍ ചെറിയുമുണ്ട്.
കോട്ടുക്കോണം, നീലം, ബംഗനപ്പിള്ളി, മഹാരാജ പസന്ത്, ചന്ദ്രക്കാലന്‍ എന്നീ അഞ്ചിനം മാവിനങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്. മൂന്നു വര്‍ഷത്തില്‍ കായ്ക്കുന്ന ഇനങ്ങളാണിവ. പച്ചക്കറിയായും പഴമായും ഉപയോഗിക്കാവുന്ന ആകാശ വെള്ളരി, ഒന്നര വര്‍ഷത്തില്‍ കായ്ക്കുന്ന അലഹബാദ് സഫേദ് ഇനത്തില്‍പ്പെട്ട ചുവപ്പ്/വെള്ള പേരയ്ക്ക, ആപ്പിള്‍ ചാമ്പ, ആറ് മാസത്തില്‍ കായ്ക്കുന്ന കരിമ്പ്, റമ്പൂട്ടാന്‍, ഞാവല്‍പ്പഴം, കറ്റാര്‍വാഴ, എന്നിവയുടെ തൈകളും മേളയിലെത്തുന്നവര്‍ക്ക് വാങ്ങാം. രാവിലെ 11 മുതല്‍ രാത്രി 10 വരെ നടക്കുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, LDF, Special stall for plants in Ananthavismayam

Powered by Info News For You

Comments
Post a Comment