കെവിന്റെ മരണം: എ എസ് ഐ ബിജുവും നൈറ്റ് പട്രോളിംഗ് സംഘത്തിലെ ഡ്രൈവറും പിടിയിലായതായി ഐ ജി വിജയ് സാക്കറെ

കോട്ടയം: (www.kvartha.com 30.05.2018) പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയ കോട്ടയം എസ്എച്ച് മൗണ്ട് പിലാത്തറ കെവിന്‍ പി.ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കോട്ടയം ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവും നൈറ്റ് പട്രോളിംഗ് സംഘത്തിലെ ഡ്രൈവറും കസ്റ്റഡിയിലായതായി കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തലവന്‍ ഐ.ജി വിജയ് സാക്കറെ.

ഇരുവരെയും ചോദ്യം ചെയ്തു വരികയാണെന്നും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയ്ക്ക് ഇവര്‍ സഹായം നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഐ.ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുറത്ത് വന്ന ഫോണ്‍ സംഭാഷണം എ.എസ്.ഐയും ഷാനുചാക്കോയും തമ്മിലാണ്. ഇക്കാര്യം വ്യക്തമായിട്ടുണ്ടെന്നും വിജയ് സാക്കറെ പറഞ്ഞു. പോലീസുകാര്‍ കൈക്കൂലി വാങ്ങിയത് അടക്കമുള്ള ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ASI and Police driver helped Kevin murder case culprits, Kottayam, News, Trending, Murder, Crime, Criminal Case, Police, Media, Probe, Allegation, Kerala

ഷാനു ചാക്കോ അടക്കമുള്ള ആറ് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. മൂന്ന് പേര്‍ റിമാന്‍ഡിലായി. മറ്റുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. വൈകിട്ടോടെ മാത്രമേ പ്രതികള്‍ എങ്ങനെ സഹായിച്ചൂവെന്ന് വ്യക്തമാവുകയള്ളൂവെന്നും ഐജി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ എ.എസ്.ഐയുടെ വീഴ്ച സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. കേസ് ഒതുക്കി തീര്‍ക്കാന്‍ എ.എസ്.ഐയെ ഷാനു നിരവധി തവണ വിളിച്ചു. 10,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു.

അതിനിടെ പ്രതികള്‍ തട്ടിക്കൊണ്ടു പോയ കെവിന്റെ സുഹൃത്തും ബന്ധുവുമായ അനീഷ് കാറില്‍ നിന്ന് രക്ഷപ്പെട്ടതാണെന്നാണ് സൂചന. അത്തരത്തിലാണ് അനീഷ് നല്‍കിയ മൊഴിയും. കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. തെളിവുകള്‍ ശേഖരിച്ച ശേഷം വിശദമായി കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും വിജയ് സാക്കറെ പറഞ്ഞു. ഷാനുവും പിതാവ് ചാക്കോ ജോണുമടക്കം കേസില്‍ ഇപ്പോള്‍ 14 പ്രതികളാണുള്ളത്. പ്രതികളുടെ എണ്ണം ചിലപ്പോള്‍ കൂടിയേക്കാമെന്നും ഐ.ജി സൂചിപ്പിച്ചു.

ബുധനാഴ്ച രാവിലയോടെയായിരുന്നു എ.എസ്.ഐയുമായി മുഖ്യപ്രതി സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നത്. ഇതോടെ കേസില്‍ പോലീസിന്റെ കൃത്യമായ ഇടപെടല്‍ വ്യക്തമാവുകയും ചെയ്തിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ ഐജി സ്ഥിരീകരിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: ASI and Police driver helped Kevin murder case culprits, Kottayam, News, Trending, Murder, Crime, Criminal Case, Police, Media, Probe, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?