കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും കവര്‍ന്നെന്ന് നടിയുടെ പരാതി

മംഗളൂരു: (www.kvartha.com 17.05.2018) കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും കവര്‍ന്നെന്ന് നടിയുടെ പരാതി. ഇരുപത്തിമൂന്നുകാരിയായ യുവനടിയാണ് പരാതിയുമായി രംഗത്തെത്തിയത്. കുന്താപൂര്‍ പോലീസ് സ്‌റ്റേഷനിലാണു മൂന്നു പേര്‍ക്കെതിരെ നടി പരാതി നല്‍കിയിരിക്കുന്നത്.

നായിക വേഷം വാഗ്ദാനം ചെയ്താണു മൂന്നുപേര്‍ ചേര്‍ന്നു യുവനടിയെ ക്രൂരമായി പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ഇവരുടെ കൈവശം ഉള്ള വസ്തുക്കള്‍ മോഷ്ടിച്ചുവെന്നും, ഇതോടൊപ്പം കയ്യിലുണ്ടായിരുന്ന ഒന്നേകാല്‍ ലക്ഷം രൂപയും സ്വര്‍ണ്ണവും നഷ്ടമായിട്ടുണ്ടെന്നും നടി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

National, News, Karnataka, Mangalore, Molestation, Kunthapuram, Film Actress, Video,

നിര്‍മ്മാതാവെന്ന പേരില്‍ നടിയെ ബന്ധപ്പെട്ട വ്യക്തി ഇവരോട് പേരൂരില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അവിടെ എത്തിയ നടിയൊട് നിര്‍മാതാവിന്റെ വീട്ടില്‍ എത്തി സംസാരിക്കണമെന്നും പറഞ്ഞ് വന്നയാള്‍ ഒപ്പം കൂട്ടി. തുടര്‍ന്ന് ഒരു വീട്ടില്‍ നടിയെ എത്തിച്ച് മൂന്നുപേരും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Karnataka, Mangalore, Molestation, Kunthapuram, Film Actress, Video, complaint lodged by actress on molestation attempt 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?